ETV Bharat / bharat

ബ്ലാക്ക് ഫംഗസ്;കുത്തിവെപ്പിനുള്ള 3000ഡോസ് മരുന്ന് ലഭിച്ചെന്ന് വൈ.എസ് ജഗൻമോഹൻ റെഡ്ഡി - Andhra Pradesh Chief Minister

2,000 ഡോസ് മരുന്നുകൾ കൂടി ഉടൻ ലഭിക്കുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി.

Andhra Pradesh receives 3 000 injections from Centre to treat black fungus cases ബ്ലാക്ക് ഫംഗസ് ബ്ലാക്ക് ഫംഗസ് കുത്തിവയ്പ്പ് കേന്ദ്രത്തിൽ നിന്ന് 3,000 കുത്തിവയ്പ്പുകൾ ലഭിച്ചെന്ന് വൈ.എസ് ജഗൻമോഹൻ റെഡ്ഡി ആന്ധ്രപ്രദേശ് ബ്ലാക്ക് ഫംഗസ് Andhra Pradesh receives 3,000 injections Andhra Pradesh black fungus cases black fungus cases Andhra Pradesh Chief Minister YS Jagan Mohan Reddy
ബ്ലാക്ക് ഫംഗസ്; കേന്ദ്രത്തിൽ നിന്ന് 3,000 മരുന്നുകൾ ലഭിച്ചെന്ന് വൈ.എസ് ജഗൻമോഹൻ റെഡ്ഡി
author img

By

Published : May 27, 2021, 10:21 AM IST

അമരാവതി: ബ്ലാക്ക് ഫംഗസ് രോഗികൾക്ക് കുത്തിവെപ്പിനുള്ള 3,000 ഡോസ് മരുന്നുകൾ കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി. 2,000 ഡോസ് മരുന്നുകൾ കൂടി ഉടൻ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ രോഗിക്കും ആഴ്‌ചയിൽ കുറഞ്ഞത് 50 ഡോസ് മരുന്നെങ്കിലും നൽകണം. പക്ഷേ, സംസ്ഥാനത്തിന് ലഭിച്ചത് 3,000 ഡോസ് മാത്രമാണ്. 2,000 ഡോസ് മരുന്ന് ഉടന്‍ അയയ്ക്കും. കഴിയുന്നത്ര മരുന്ന് ലഭിക്കാൻ കേന്ദ്രസർക്കാരിന് സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ കൊവിഡ് അവസ്ഥയെ പറ്റി കലക്‌ടർമാരുമായും എസ്‌പികളുമായും വീഡിയോ കോൺഫറൻസിലൂടെ അദ്ദേഹം ചർച്ച നടത്തി. കൊവിഡ് രോഗബാധിരുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞു വരികയാണ്. കൊവിഡിനെതിരെ പോരാടിയ എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതുവരെ 23,69,164 പേർക്ക് വാക്‌സിന്‍റെ രണ്ട് ഡോസുകളും ലഭിച്ചു. 33,11,697 പേർക്ക് ആദ്യ ഡോസ് വാക്സിനും നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് വാക്സിൻ ഉത്പാദനം വളരെ കുറവാണ്. രാജ്യത്തിന് 172 കോടി ഡോസും സംസ്ഥാനത്തിന് ഏഴ് കോടി ഡോസും ആവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു. സർക്കാർ ആശുപത്രികൾക്കും സ്വകാര്യ ആശുപത്രികൾക്കും സർക്കാർ റെംഡെസിവിർ നൽകുന്നുണ്ട്. ആഴ്ചയിൽ 50,000ത്തോളം കുത്തിവയ്പ്പുകൾ സർക്കാർ ആശുപത്രികളിലേക്കും 60,000ത്തോളം സ്വകാര്യ ആശുപത്രികളിലേക്ക് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റെംഡെസിവിർ കരിഞ്ചന്തയിൽ വിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ജഗന്‍മോഹന്‍ റെഡ്ഡിയുടെ ക്ഷേമഭരണം ചന്ദ്രബാബു നായിഡുവിന് ദഹിക്കില്ലെന്ന് മന്ത്രി പെർനി വെങ്കട്ടരാമയ്യ

സംസ്ഥാനത്തിന് ഓക്സിജൻ വിതരണത്തിൽ കാര്യക്ഷമതയും പുരോഗതിയും ചൂണ്ടിക്കാണിച്ച അദ്ദേഹം ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. നേരത്തെ 330 ടൺ വിതരണം ചെയ്തതിൽ നിന്ന് 600 ടണ്ണായി ഉയർത്താൻ സാധിച്ചു. രണ്ട് ദിവസം നീണ്ടുനിന്ന ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ പോലും ആവശ്യമായ ഓക്സിജൻ സംസ്ഥാനം നിലനിർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓക്സിജൻ, വിതരണം, സ്റ്റോക്ക് എന്നിവയുടെ ഉപയോഗം സംബന്ധിച്ച് ഓഡിറ്റിങിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എന്തെങ്കിലും തകരാറുകൾ ഉണ്ടെങ്കിൽ ശരിയാക്കണമെന്നും അദ്ദേഹം അധികാരികളോട് നിർദേശിച്ചു.

Also Read: തെലങ്കാനയിൽ രണ്ടാം ഡോസ് വാക്‌സിനേഷൻ ഇന്ന് മുതൽ

രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12 വരെ ആളുകൾക്ക് ജോലികൾ ചെയ്യാൻ അനുമതി നൽകി സർക്കാർ ഇതിനകം സംസ്ഥാനത്ത് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12ന് ശേഷം കർശന കർഫ്യൂ ഏർപ്പെടുത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു. മാസ്‌ക് ധരിച്ച്, സാമൂഹിക അകലം പാലിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.