അമരാവതി : ജഗന്‍ സര്‍ക്കാര്‍ രണ്ട് വർഷത്തിനിടെ 3783.25 കോടി രൂപ കർഷകർക്ക് നൽകിയിട്ടുണ്ടെന്ന് മന്ത്രി കുരസല കന്നബാബു. സൗജന്യ വിള ഇൻഷുറൻസിനായി സർക്കാർ ഇൻഷുറൻസ് കമ്പനി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഫസൽ ഭീമയുടെ മാർഗനിർദേശങ്ങൾ പ്രകാരം പദ്ധതി നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി സംബന്ധിച്ച് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു കന്നബാബു.
Read Also…………ലോക്ക്ഡൗണില്‍ പൊതുജനങ്ങള്‍ക്ക് 80,000 കോടി നഷ്ടമുണ്ടായെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി
മുൻ സർക്കാർ പ്രീമിയം അടച്ചിട്ടില്ലെന്നും പ്രീമിയം അടച്ച ക്ലെയിമുകൾ പ്രോസസ്സ് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. വിളയുടെ തിയ്യതി പരാമർശിക്കാത്തതിന്റെ പേരിൽ ടിഡിപി സർക്കാർ പുലിവെന്തുല പ്രദേശത്തെ കർഷകരുടെ ഇൻഷുറൻസ് ക്ലെയിമുകളില്‍ നടപടി സ്വീകരിച്ചില്ല. ജഗൻ മോഹൻ റെഡ്ഡി അധികാരത്തിൽ വന്ന ശേഷം 112 കോടി രൂപ അവർക്ക് നൽകിയിട്ടുണ്ട്. മുൻ സർക്കാറിന്റെ രജിസ്ട്രേഷനുകളെ നിലവിലെ സർക്കാരിന്‍റെ ഇൻഷുറൻസുമായി താരതമ്യപ്പെടുത്തിയപ്പോള്‍ നിലവിൽ 122 ശതമാനത്തിന്‍റെ വർധനയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഒരു കർഷകന് ഇൻഷുറൻസായി 16 രൂപ മാത്രമേ ലഭിച്ചുള്ളൂവെന്ന ആരോപണം ശരിയല്ല. ഇത് ഒരു സാങ്കേതിക കാര്യം മാത്രമാണെന്നും നിലവിലുള്ള നയമാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ടിഡിപി സർക്കാരിന്റെ അവസാന വർഷം 8,000 ആളുകൾക്ക് 100 രൂപയിൽ താഴെ മാത്രം ക്ലെയിം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.