അമരാവതി: സംസ്ഥാനത്ത് 4,684 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 80,712 സാമ്പളുകളാണ് പരിശോധിച്ചത്. ഇതോടെ ആന്ധ്രാ പ്രദേശില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 18,62,036 ആയി. ഇതില്‍ 51,204 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 17,98,380 പേര്‍ രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,324 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 36 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. ആകെ 12,451 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
also read: തെലങ്കാനയില്‍ 1,114 പേര്‍ക്ക് കൂടി കൊവിഡ്, 12 മരണം
കഴിഞ്ഞ ദിവസം മരിച്ചവരില്‍ എട്ടുപേർ ചിറ്റൂർ ജില്ലയിൽ നിന്നുള്ളവരാണ്. കിഴക്കൻ ഗോദാവരി, കൃഷ്ണ ജില്ലകളിൽ അഞ്ച് വീതം, അനന്തപുർ, നെല്ലൂർ, ശ്രീകാകുളം ജില്ലകളിൽ മൂന്ന് വീതം, കർണൂൽ, പ്രകാശം, വിശാഖപട്ടണം ജില്ലകളിൽ രണ്ട് വീതം. ഗുണ്ടൂർ, കടപ്പ, പശ്ചിമ ഗോദാവരി ജില്ലകളിൽ ഓരോന്നും വീതം മരണവും റിപ്പോര്‍ട്ട് ചെയ്‌തു.