ETV Bharat / bharat

മിന്നിത്തെളിയുന്ന പ്രകൃതിയുടെ അത്യപൂർവ സുന്ദര ചിത്രങ്ങൾ, കാണാം ആനമലയിലെ അത്‌ഭുത ലോകം - Synchronous behavior of fireflies

ഇരുട്ടിൽ തെളിയുന്ന പ്രകൃതിയുടെ അത്യപൂർവ സുന്ദര ദൃശ്യം ആനമല കടുവ സങ്കേതത്തിൽ എല്ലാ വർഷവും വേനൽക്കാലത്ത് രാത്രി എത്തുന്ന ഓരോ സഞ്ചാരിയേയും കാത്തിരിക്കുന്നുണ്ട്.

fireflies bioluminescent Phenomenon  Anamalai Tiger Reserve fireflies  ബയോലൂമിനസെന്‍റ് മിന്നാമിനുങ്ങ്  ആനമല കടുവ സങ്കേതം ഇല്യൂമനേഷൻ ലൈറ്റിങ്  Synchronous behavior of fireflies
മിന്നാമിനുങ്ങുകളുടെ അപൂർവ പ്രതിഭാസത്തിൽ ആനമല കടുവ സങ്കേതം
author img

By

Published : May 6, 2022, 3:19 PM IST

Updated : May 6, 2022, 3:41 PM IST

കോയമ്പത്തൂർ: കാഴ്‌ചയുടെ വിസ്‌മയ ലോകം സമ്മാനിച്ച അവതാർ സിനിമ കാണാത്തവരുണ്ടാകില്ല. ജയിംസ് കാമറൂൺ എന്ന ലോകപ്രശസ്‌ത സംവിധായകൻ സൃഷ്‌ടിച്ച പണ്ടോറ എന്ന സാങ്കല്‍പ്പിക ലോകവും (ബയോലൂമിനസെന്‍റ്) അതിലെ കഥാപാത്രങ്ങളും അത്രയേറെ കാഴ്‌ചക്കാരനെ അത്‌ഭുതപ്പെടുത്തിയിരുന്നു. പാണ്ടോറയിലെ ആ സങ്കല്‍പ്പ വർണ വിസ്‌മയം നമ്മുടെ തൊട്ടരികത്തുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?..

തമിഴ്‌നാട്ടിലെ ആനമല കടുവ സങ്കേതത്തിലാണ് ആ അത്‌ഭുത ലോകം ചിറകുവിരിക്കുന്നത്. ഇരുട്ടിൽ തെളിയുന്ന പ്രകൃതിയുടെ അത്യപൂർവ സുന്ദര ദൃശ്യം ആനമല കടുവ സങ്കേതത്തിൽ എല്ലാ വർഷവും വേനൽക്കാലത്ത് രാത്രി എത്തുന്ന ഓരോ സഞ്ചാരിയേയും കാത്തിരിക്കുന്നുണ്ട്.

മിന്നാമിനുങ്ങുകളുടെ പ്രകാശം (ഇല്യൂമനേഷൻ ലൈറ്റിങ് ): 2022 ഏപ്രിലിൽ ഫീൽഡ് ഡയറക്‌ടർ രാമസുബ്രഹ്മണ്യൻ ഐഎഫ്എസിന്‍റെ നിർദേശപ്രകാരം ഡെപ്യൂട്ടി ഡയറക്ടർ എം.ജി. ഗണേശൻ, സോഫ്റ്റ്‌വെയർ എഞ്ചിനീയർ ശ്രീറാം മുരളി എന്നിവർ ആനമലയിലെ കോടിക്കണക്കിന് വരുന്ന മിന്നാമിനുങ്ങുകളുടെ സിൻക്രണസ് സ്വഭാവം നിരീക്ഷിക്കാൻ പോയിരുന്നു. ഒരു പ്രത്യേക താളത്തിൽ കൂട്ടമായി മിന്നിത്തെളിയാനുള്ള കഴിവാണിത്. എട്ടാമത്തെ ലോകാത്ഭുതമെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു പ്രതിഭാസത്തിനാണ് അവർ അവിടെ സാക്ഷ്യം വഹിച്ചത്.

fireflies bioluminescent Phenomenon  Anamalai Tiger Reserve fireflies  ബയോലൂമിനസെന്‍റ് മിന്നാമിനുങ്ങ്  ആനമല കടുവ സങ്കേതം ഇല്യൂമനേഷൻ ലൈറ്റിങ്  Synchronous behavior of fireflies
മിന്നാമിനുങ്ങുകളുടെ അപൂർവ പ്രതിഭാസത്തിൽ ആനമല കടുവ സങ്കേതം

കോടാനുകോടി മിന്നാമിനുങ്ങുകളാണ് കൊടുംകൂരിരുട്ടിലും ഈ വനമേഖലയെ വർണവിസ്മയമാക്കി മാറ്റാൻ മിന്നിത്തിളങ്ങുന്നത്. ഒരു മരത്തിൽ നിന്ന് ആരംഭിച്ച പ്രകാശം മറ്റ് മരങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഇളംപച്ച നിറം കലർന്ന മഞ്ഞ വെളിച്ചത്തിന്‍റെ ചക്രം രാത്രി മുഴുവൻ തുടർന്നു. ഇണയെ കണ്ടെത്താനായി ആൺ മിന്നാമിനുങ്ങുകളാണ് പ്രകാശം തെളിയിക്കുന്നത്. ആൺ മിന്നാമിനുങ്ങുകളുടെ അത്ര തന്നെ ചിറകുകളില്ലാത്തതും പ്രകാശം തെളിയിക്കാത്തതുമായ പെൺ മിന്നാമിനുങ്ങുകളും കാട്ടിൽ ഉണ്ടായേക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

1999ൽ അമേരിക്കയിലെ മിന്നാമിനുങ്ങ് ശാസ്ത്രജ്ഞരുടെ സഹായത്തോടെ ഒരു സന്ദർശക ഗവേഷകൻ ആനമല കടുവ സങ്കേതത്തിൽ മിന്നാമിനുങ്ങുകളുടെ സിൻക്രണസ് സ്വഭാവം കണ്ടെത്തിയിരുന്നു. എന്നാൽ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നില്ല. കോയമ്പത്തൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിങ്ങിലെ ഒരു സംഘം ഗവേഷകരും 2012ൽ ഈ പ്രതിഭാസം നിരീക്ഷിക്കുകയുണ്ടായി.

2000ലധികം ഇനം മിന്നാമിനുങ്ങുകൾ ലോകത്തുണ്ടെങ്കിലും അവയിൽ വിരലിലെണ്ണാവുന്നതിന് മാത്രമേ സിൻക്രണസ് സ്വഭാവമുള്ളൂ. ആനമലയിൽ കാണപ്പെടുന്നവ അബ്‌സ്‌കോണ്ടിറ്റ വിഭാഗത്തിൽപ്പെടുന്നവയാണെന്നും അത് ഒരു പുതിയ വിഭാഗം ആകാമെന്നും ശാസ്‌ത്രജ്ഞർ പറയുന്നു. കറുത്ത വരകളുള്ള തവിട്ടുനിറമുള്ള നിറവും സങ്കീർണമായ പാറ്റേണുകളുള്ള വൃത്താകൃതിയിലുള്ള കണ്ണുകളും ഒരു സെന്‍റീമീറ്ററിൽ താഴെ നീളവുമുള്ളവയാണ് ഇവ.

സ്പീഷിസുകളെ ശരിയായി തിരിച്ചറിയാൻ വിശദമായ ഗവേഷണവും ഡിഎൻഎ സീക്വൻസിങ്ങും ആവശ്യമാണ്. ഇന്ത്യയിൽ, തമിഴ്‌നാട്ടിലെ ആനമലയെ കൂടാതെ കേരളത്തില്‍ പറമ്പിക്കുളത്തും നെല്ലിയാമ്പതിയിലും ചില സ്ഥലങ്ങളിൽ സിൻക്രണസ് മിന്നാമിനുങ്ങുകൾ കാണപ്പെടുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

ജീവിതരീതി: ജീവിതത്തിന്‍റെ ഭൂരിഭാഗവും ലാർവകളായി ചെലവഴിക്കുന്ന മിന്നാമിനുങ്ങുകൾ മൃദുവായ ശരീരമുള്ള പ്രാണികളെയാണ് ഭക്ഷിക്കുന്നത്. ആഴ്‌ചകൾ മാത്രം ജീവിക്കുന്ന മുതിർന്ന മിന്നാമിനുങ്ങുകൾ തേൻ പൂമ്പൊടി പോലുള്ളവയാണ് ഭക്ഷിക്കുന്നത്. അടിവയറ്റിൽ ഓക്‌സിജൻ സ്വീകരിക്കുന്ന പ്രത്യേക പ്രകാശാവയവങ്ങളിൽ നടക്കുന്ന രാസപ്രവർത്തനമാണ് ജൈവദീപ്‌തി എന്നറിയപ്പെടുന്ന മിന്നാമിനുങ്ങുകളുടെ ഇളം പച്ച നിറം കലർന്ന മഞ്ഞ വെളിച്ചത്തിന് പിന്നിൽ. പ്രത്യേക കോശങ്ങൾക്കുള്ളിൽ ഓക്സിജൻ ലൂസിഫെറിൻ എന്ന പദാർഥവുമായി ചേർന്ന് പ്രകാശം ഉത്പാദിപ്പിക്കുന്നു. മിന്നാമിനുങ്ങുകളുടെ പ്രകാശം മലിനീകരണത്തിന് കാരണമാകുന്നില്ല.

Last Updated : May 6, 2022, 3:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.