ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുപ്വാര ജില്ലയിൽ ട്രക്കിൽ കടത്തുകയായിരുന്ന സ്ഫോടക വസ്‌തുക്കൾ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ സുരക്ഷ സേന അറസ്റ്റ് ചെയ്‌തു. സ്ഫോടക വസ്‌തുക്കൾ കടത്തുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ട്രക്കിൽ നിന്ന് സ്ഫോടക വസ്‌തുക്കൾ കണ്ടെത്തിയതെന്ന് സുരക്ഷ സേന അറിയിച്ചു.
Also Read: ജമ്മു കശ്‌മീരിൽ തീപിടിത്തം; നിരവധി വീടുകൾ കത്തി നശിച്ചു
ആറ് എൽഎംജി റൗണ്ടുകൾ, ഒരു എകെ47 റൗണ്ട്, ഒരു ഇൻസാസ് റൗണ്ട്, ഒരു തോക്ക്, ഒരു റൗണ്ട് വെടിയുണ്ടകൾ എന്നിവയാണ് ട്രക്കിൽ നിന്നും കണ്ടെത്തിയത്. ദിൽദാർ സ്വദേശിയായ ജഹാങ്കീർ അഹ്മദ് ഖാൻ, പാന്ദ ചൗക്ക് സ്വദേശിയായ മൻസൂർ അഹ്മദ് ഖദായ് എന്നിവരാണ് സുരക്ഷ സേനയുടെ പിടിയിലായത്. ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.