ETV Bharat / bharat

നഗ്നപാദനായി ആരാധകരെ അഭിവാദ്യം ചെയ്യുന്നതിന് കാരണം വെളിപ്പെടുത്തി അമിതാഭ്‌ ബച്ചന്‍; ചിത്രം വൈറല്‍ - സെക്ഷൻ 84

ഞായറാഴ്‌ച ആചാരങ്ങളുടെ ചിത്രം പങ്കുവച്ച് അമിതാഭ്‌ ബച്ചന്‍. ഇന്‍സ്‌റ്റഗ്രാമില്‍ താരം പങ്കുവച്ച ചിത്രം ആരാധകരില്‍ കൗതുകം ഉണര്‍ത്തുന്നു.

Amitabh Bachchan drops pic reveals  Amitabh Bachchan drops pic  Amitabh Bachchan  കാരണം വെളിപ്പെടുത്തി അമിതാഭ്‌ ബച്ചന്‍  അമിതാഭ്‌ ബച്ചന്‍  ബിഗ് ബി  ബിഗ് ബി തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍  അമിതാഭ്‌ ബച്ചന്‍ ഇന്‍സ്‌റ്റഗ്രാമില്‍  പ്രോജക്‌ട് കെ  വിവാഹ ജീവിതത്തിന്‍റെ 50 വര്‍ഷങ്ങള്‍  ബച്ചനും ഭാര്യ ജയ ബച്ചനും  മകള്‍ ശ്വേത ബച്ചന്‍  ശ്വേത ബച്ചന്‍  സെക്ഷൻ 84  ഞായറാഴ്‌ച ആചാരങ്ങളുടെ ചിത്രം പങ്കുവച്ച് അമിതാഭ്‌
നഗ്നപാദനായി ആരാധകരെ അഭിവാദ്യം ചെയ്യുന്നതിന് കാരണം വെളിപ്പെടുത്തി അമിതാഭ്‌ ബച്ചന്‍; ചിത്രം വൈറല്‍
author img

By

Published : Jun 7, 2023, 6:40 PM IST

മുംബൈ: മുതിർന്ന ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, തന്‍റെ ആവേശത്തെയോ നർമ്മ ബോധത്തെയോ തളർത്താൻ ഒരിക്കലും ആരെയും അനുവദിക്കുന്നില്ല. ഇത് തെളിയിക്കുന്ന ഒരു ചിത്രം ബിഗ് ബി തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുകയാണ്. ജല്‍സയിലെ തന്‍റെ ബംഗ്ലാവിന് പുറത്ത് നിലയുറപ്പിച്ച ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഞായറാഴ്‌ച ആചാരത്തിന്‍റെ ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം പോസ്റ്റ് ചെയ്‌തിട്ടുണ്ട്. അമിതാഭ്‌ ബച്ചനോട് ആരോ ചോദിച്ച ഒരു ചോദ്യവും അതിനുള്ള മറുപടിയുമാണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്. '... അവർ എന്നോട് കുറച്ച് പ്രകോപനത്തോടെ ചോദിക്കുന്നു .. 'ആരാണ് ആരാധകരെ നഗ്നപാദരായി കാണാൻ പോകുന്നത്'? ഞാൻ അവരോട് പറയുന്നു: 'ഞാൻ ചെയ്യും... നിങ്ങൾ നഗ്നപാദരായാണ് ക്ഷേത്രത്തിൽ പോവുക... എന്‍റെ ക്ഷേത്രമാണ്‌ ഞായറാഴ്‌ചയിലെ എന്‍റെ അഭ്യുദയകാംക്ഷികൾ.' !! 'നിങ്ങൾക്ക് അതിൽ പ്രശ്‌നമുണ്ടാകാം !!!' -ഇപ്രകാരമാണ് അമിതാഭ്‌ ബച്ചന്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

വെളുത്ത നിറമുള്ള കുർത്ത സെറ്റാണ് ചിത്രത്തില്‍ താരം ധരിച്ചിരിക്കുന്നത്. കുര്‍ത്തയ്‌ക്ക് മുകളിലായി നീലയും ചുവപ്പും നിറമുള്ള ഒരു ജാക്കറ്റും താരം ധരിച്ചിട്ടുണ്ട്. ആൾക്കൂട്ടത്തിന് നേരെ കൈ നീട്ടുന്ന ബച്ചനെയാണ് ചിത്രത്തില്‍ കാണാനാവുക.

പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ നിരവധി കമന്‍റുകളുമായി ആരാധകരും സഹപ്രവര്‍ത്തകരും രംഗത്തെത്തി. 'ഇതിഹാസവും ചിന്തകളും..വളരെ പ്രചോദനം' -ഇപ്രകാരമാണ് ഒരു ആരാധകന്‍ കുറിച്ചത്. 'സര്‍, നിങ്ങള്‍ ഇന്ന് എന്താണ് എന്നത് ഇത് കാണിക്കുന്നു. ഒത്തിരി സ്നേഹവും ബഹുമാനവും (ചുവന്ന ഹാര്‍ട്ട് ഇമോജിയോടെ).' -മറ്റൊരാള്‍ കുറിച്ചു. 'ലോകത്തിലെ ഏറ്റവും മികച്ച നടൻ!' -മറ്റൊരു ആരാധകന്‍ കുറിച്ചു.

അതേസമയം താരത്തോട് ആരാണ് ഈ ചോദ്യം ചോദിച്ചത് എന്നത് വ്യക്തമാക്കാതെയാണ് ബിഗ് ബി പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. എന്നാൽ ബിഗ്‌ ബിയുടെ വാക്കുകൾ തീർച്ചയായും ആരാധകരോടുള്ള സ്നേഹം പ്രകടമാക്കുന്നതാണ്.

അതേസമയം ഏതാനും പ്രോജക്‌ടുകളും താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പ്രഭാസിനും ദീപിക പദുക്കോണിനും ഒപ്പമുള്ള 'പ്രോജക്‌ട് കെ' ആണ് താരത്തിന്‍റെ പുതിയ ചിത്രങ്ങളില്‍ ഒന്ന്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'പ്രോജക്‌ട് കെ' വിവിധ സ്ഥലങ്ങളിലായി ഒരേസമയം രണ്ട് ഭാഷകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. റിഭു ദാസ്‌ഗുപ്‌തയുടെ കോര്‍ട്ട് ഡ്രാമ ചിത്രമായ 'സെക്ഷൻ 84' ആണ് ബിഗ് ബിയുടെ മറ്റൊരു പുതിയ ചിത്രം.

അടുത്തിടെയായിരുന്നു ബച്ചനും ഭാര്യ ജയ ബച്ചനും തങ്ങളുടെ വിവാഹ ജീവിതത്തില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചത്. വിവാഹ ജീവിതത്തിന്‍റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ അച്ഛനമ്മമാര്‍ക്ക് മനോഹരമായൊരു സമ്മാനമാണ് മകള്‍ ശ്വേത ബച്ചന്‍ സമ്മാനിച്ചത്.

മാതാപിതാക്കളുടെ ഒരു പഴയകാല മോമോക്രോം ചിത്രമാണ് ശ്വേത ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. അമിതാഭ്‌ ബച്ചനെ നോക്കി പുഞ്ചിരിക്കുന്ന ജയ ബച്ചനെയാണ് ചിത്രത്തില്‍ കാണാനാവുക. ചിത്രത്തിനൊപ്പം ഹൃദയസ്‌പര്‍ശിയായ ഒരു കുറിപ്പും മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

'അച്ഛനും അമ്മയ്‌ക്കും സന്തോഷകരമായ 50-ാം വിവാഹ വാര്‍ഷികം. നിങ്ങളിപ്പോൾ 'സുവർണ്ണ ജൂബിലി'യിലാണ്. ഒരു നീണ്ട ദാമ്പത്യ ജീവിതത്തിന്‍റെ രഹസ്യം എന്താണെന്ന് ഒരിക്കൽ ഞാന്‍ ചോദിച്ചപ്പോൾ എന്‍റെ അമ്മ നല്‍കിയ മറുപടി സ്നേഹം എന്നായിരുന്നു. എന്‍റെ അച്ഛന്, ഭാര്യ എപ്പോഴും ശരിയായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ക്ക് നീട്ടിയും കുറുക്കിയും പറയാനുള്ളത് ഇതാണ്' -ഇപ്രകാരമായിരുന്നു ചിത്രം പങ്കുവച്ച്‌ ശ്വേത ബച്ചന്‍ കുറിച്ചത്.

Also Read: 50-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് അമിതാഭ് ബച്ചനും ജയ ബച്ചനും; മനോഹര ചിത്രവുമായി മകള്‍ ശ്വേത

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.