ETV Bharat / bharat

വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് തുടക്കം; മുംബൈയില്‍ നിരോധനാജ്ഞ

മുംബൈയിൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പൊതു ആഘോഷങ്ങൾ തടയുന്നതിനായി സെപ്റ്റംബർ 10 മുതൽ 19 വരെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളത്

വിനായക ചതുര്‍ഥി  വിനായക ചതുര്‍ഥി വാര്‍ത്ത  വിനായക ചതുര്‍ഥി ഇന്ന് വാര്‍ത്ത  വിനായക ചതുര്‍ഥി ആഘോഷം വാര്‍ത്ത  വിനായക ചതുര്‍ഥി കൊവിഡ് വാര്‍ത്ത  കൊവിഡ് വിനായക ചതുര്‍ഥി വാര്‍ത്ത  ഗണേശ ചതുര്‍ഥി വാര്‍ത്ത  വിനായക ചതുര്‍ഥി നിയന്ത്രണങ്ങള്‍ വാര്‍ത്ത  Ganesh Chaturthi celebrations news  Ganesh Chaturthi news  Ganesh Chaturthi celebrations begin news  Ganesh Chaturthi celebrations covid news  Ganesh Chaturthi covid restriction news
നിയന്ത്രണങ്ങളോടെ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് തുടക്കം; മുംബൈയില്‍ നിരോധനാജ്ഞ
author img

By

Published : Sep 10, 2021, 7:28 AM IST

ന്യൂഡല്‍ഹി: കൊവിഡിനിടെ വിനായക ചതുര്‍ഥി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. നിയന്ത്രണങ്ങള്‍ക്കിടയിലും പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങള്‍ക്കായി രാജ്യമെമ്പാടുമുള്ള ഭക്തർ ഒരുങ്ങി. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഇത്തവണയും വലിയ തോതിലുള്ള ആഘോഷങ്ങൾ ഇല്ല.

മുംബൈയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

മുംബൈയിൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പൊതു ആഘോഷങ്ങൾ തടയുന്നതിനായി സെപ്റ്റംബർ 10 മുതൽ 19 വരെ നിരോധനാജ്ഞ ഏർപ്പെടുത്തി. നഗരത്തില്‍ ഘോഷയാത്രകൾ അനുവദിക്കില്ല. അഞ്ചിൽ കൂടുതൽ ആളുകൾക്ക് ഒത്തുചേരാനാകില്ലെന്നും മുംബൈ കമ്മീഷണറുടെ ഓഫിസ് അറിയിച്ചു. അതേസമയം, ഭക്‌തര്‍ക്ക് ഓൺലൈനിൽ ദർശനം നടത്താം.

പൂനെയില്‍ ഈ വർഷം പന്തലുകളിൽ നിമജ്ജനം നടത്തുമെന്ന് പൂനെ സിറ്റി പൊലീസ് ജോയിന്‍റ് കമ്മീഷണർ രവീന്ദ്ര ഷിശ്വേ പറഞ്ഞു. വിഗ്രഹങ്ങളുടെ നിമജ്ജനത്തിനായി ആളുകൾക്ക് മൊബൈൽ വിസർജൻ വാനുകൾ ഉപയോഗിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതി സൗഹൃദ വിഗ്രഹങ്ങള്‍

ആന്ധ്രപ്രദേശില്‍ കൊവിഡിനെ തുടര്‍ന്ന് ഈ വർഷം നിമജ്ജന ഘോഷയാത്രകള്‍ക്ക് അനുമതിയില്ല. പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ച ഗണപതി വിഗ്രഹങ്ങൾ ഹൈദരാബാദിലെ ഹുസൈൻസാഗർ തടാകത്തിൽ നിമജ്ജനം ചെയ്യാൻ അനുവദിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. പരിസ്ഥിതി സൗഹൃദ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിന് പ്രത്യേക റബ്ബർ ഡാമുകൾ നിർമ്മിക്കാനും കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹിയില്‍ വിനായക ചതുർത്ഥിക്ക് മുന്നോടിയായി മാര്‍ക്കറ്റുകളില്‍ തിരക്ക് അനുഭവപ്പെട്ടു. വിനായക ചതുര്‍ഥി വീട്ടിൽ മാത്രം ആഘോഷിക്കണമെന്നും പൊതുസ്ഥലങ്ങളിൽ വിഗ്രഹങ്ങൾ സ്ഥാപിക്കരുതെന്നും ഉത്തർപ്രദേശ് സർക്കാർ നിര്‍ദേശിച്ചിട്ടുണ്ട്. ആഘോഷവേളകളിൽ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സർക്കാർ വ്യക്തമാക്കി.

കര്‍ണാടകയിലും നിയന്ത്രണങ്ങള്‍

കര്‍ണാടകയിലും നിയന്ത്രണങ്ങളോടെയാണ് ഗണേഷ് ചതുര്‍ഥി ആഘോഷങ്ങള്‍ നടക്കുന്നത്. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിൽ താഴെയുള്ള ജില്ലകളിൽ മാത്രം ആഘോഷങ്ങൾ നടത്താനാണ് അനുമതി. പരിസ്ഥിതി സൗഹൃദ ഗണപതി വിഗ്രഹങ്ങൾ മാത്രമേ അനുവദിക്കൂ.

സംസ്ഥാനത്ത് 4 അടിയിൽ കൂടുതൽ ഉയരമുള്ള ഗണപതി വിഗ്രഹം സ്ഥാപിക്കരുതെന്നും വീടുകളിൽ 2 അടിയിൽ കൂടുതൽ ഉയരമുള്ള ഗണപതി വിഗ്രഹം സ്ഥാപിക്കരുതെന്നും നിര്‍ദേശമുണ്ട്. ഘോഷയാത്രകൾ അനുവദനീയമല്ല. മൊബൈൽ ഇമ്മർഷൻ ടാങ്കുകളിലും ടബുകളിലും മാത്രമേ നിമജ്ജനം അനുവദിക്കൂ തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞയാഴ്‌ച പുറത്തിറക്കിയിരുന്നു.

Read more: ഗണേശ ചതുർഥി ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.