ETV Bharat / bharat

Ameesha Patel: ചെക്ക് മടങ്ങിയ കേസ്‌; ഒടുവില്‍ അമീഷ പട്ടേല്‍ കീഴടങ്ങി

റാഞ്ചി സിവിൽ കോടതിയിൽ കീഴടങ്ങി നടി അമീഷ പട്ടേല്‍. എന്നാല്‍ ഉപാധികളോടെ നടിക്ക് കോടതി ജാമ്യം അനുവദിച്ചു.

Ameesha Patel surrenders in cheque bounce case  Ameesha Patel surrenders  Ameesha Patel  cheque bounce case  ചെക്ക് മടങ്ങിയ കേസ്‌  ഒടുവില്‍ അമീഷ പട്ടേല്‍ കീഴടങ്ങി  അമീഷ പട്ടേല്‍ കീഴടങ്ങി  അമീഷ പട്ടേല്‍  Ranchi Civil Court  റാഞ്ചി സിവിൽ കോടതി
ചെക്ക് മടങ്ങിയ കേസ്‌; ഒടുവില്‍ അമീഷ പട്ടേല്‍ കീഴടങ്ങി
author img

By

Published : Jun 17, 2023, 10:55 PM IST

റാഞ്ചി: ചെക്ക് മടങ്ങിയ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് - ടോളിവുഡ് നടി അമീഷ പട്ടേൽ Ameesha Patel ശനിയാഴ്‌ച റാഞ്ചി സിവിൽ കോടതിയിൽ Ranchi Civil Court കീഴടങ്ങി. അതേസമയം കീഴടങ്ങിയതിന് പിന്നാലെ നടിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

നടിയോട് ജൂൺ 21ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2018ൽ റാഞ്ചിയിലെ ഹർമു ഗ്രൗണ്ടില്‍ വച്ച് നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ അമീഷ എത്തിയതോടെയാണ് കേസിന് തുടക്കം കുറിച്ചത്. ഇവിടെ വച്ച് അമീഷ, വ്യവസായി അജയ് കുമാർ സിങിനെ കണ്ടുമുട്ടുകയും ഒരു സിനിമയുടെ നിര്‍മാണ ചെലവ് സംബന്ധിച്ച് ഇയാളുമായി നടി ചര്‍ച്ച ചെയ്യുകയും ചെയ്‌തിരുന്നു.

അതേസമയം അജിത് കുമാര്‍ സിങിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ലവ്‌ലി വേൾഡ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്. നടിയുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം, അജിത് കുമാര്‍ സിങ് ഒരു സിനിമയ്‌ക്കായി നിക്ഷേപം നടത്തുകയും എന്നാൽ ആ സിനിമ വെളിച്ചം കാണാതെ പോവുകയും ചെയ്‌തു. തുടര്‍ന്ന് തന്‍റെ പണം തിരികെ നല്‍കണമെന്ന് അമീഷയോട് സിങ് ആവശ്യപ്പെട്ടു. അങ്ങനെ നടി, 2.50 കോടി രൂപയുടെ ചെക്ക് നിര്‍മാതാവ് അജിത് കുമാര്‍ സിങിന് തിരിച്ചു നല്‍കിയെങ്കിലും, ഇതില്‍ പണമില്ലാത്തതിനാല്‍ ചെക്ക് ബൗണ്‍സ് ആയി.

Also Read: വിശ്വാസവഞ്ചന കേസ്; അമീഷ പട്ടേലിനെതിരായ നടപടിയിൽ സുപ്രീം കോടതി സ്‌റ്റേ

ഇതാദ്യമായല്ല അമീഷ പട്ടേല്‍ ചെക്ക് മടങ്ങിയ കേസില്‍ പ്രതിസ്ഥാനത്തെത്തുന്നത്. ഇതിന് സമാനമായ സംഭവം 2021ലും നടന്നു. 2021 നവംബറിൽ യുടിഎഫ് ടെലിഫിലിംസിന് അമീഷ നല്‍കിയ 32.25 ലക്ഷം രൂപയുടെ ചെക്കും മടങ്ങിയിരുന്നു. ഇതോടെ അമീഷ പട്ടേല്‍ എന്ന പേര് വാര്‍ത്ത തലക്കെട്ടുകളില്‍ ഇടം പിടിച്ചു.

സണ്ണി ഡിയോൾ നായകനാകുന്ന 'ഗദർ 2' എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ തിരിച്ചെത്താൻ ഒരുങ്ങുന്നതിനിടെയായിരുന്നു അമീഷയുടെ ഈ കീഴടങ്ങൽ വാർത്ത.

അനിൽ ശർമ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി ഡിയോളിന്‍റെ നായികയായാണ് അമീഷ പട്ടേല്‍ എത്തുന്നത്. 'ഗദർ: ഏക് പ്രേം കഥ'യുടെ തുടർച്ചയാണ് 'ഗദർ 2'. സണ്ണി ഡിയോളും അമീഷ പട്ടേലും തന്നെയായിരുന്നു ആദ്യ ഭാഗത്തിലും.

2001ൽ ബോക്‌സോഫിസ് റെക്കോഡുകൾ തകർത്ത പ്രണയ ചിത്രമായിരുന്നു 'ഗദർ: ഏക് പ്രേം കഥ'. 1947ൽ ഇന്ത്യയുടെ വിഭജനകാലത്ത് നടക്കുന്ന പ്രണയകഥ ആയിരുന്നു സിനിമയുടെ പ്രമേയം. അമൃത്‌സറില്‍ നിന്നുള്ള ട്രക്ക് ഡ്രൈവറായ താര സിങും ലാഹോറിലെ മുസ്‌ലിം കുടുംബത്തിലെ സക്കീനയും തമ്മിലുള്ള പ്രണയ കഥയാണ് ചിത്രം പറഞ്ഞത്.

അതേസമയം 1971 ലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധമാണ് 'ഗദർ 2'ന്‍റെ പ്രമേയം. തന്‍റെ മകൻ ചരൺജീതിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ താര സിങ് പാകിസ്ഥാനിലേക്ക് നടത്തുന്ന യാത്രയാണ് രണ്ടാം ഭാഗത്തില്‍. ആദ്യഭാഗം അവസാനിച്ചടുത്ത് നിന്നും ഏറെ മുന്നോട്ട് സഞ്ചരിച്ചാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്.

Also Read: താര സിങായി സണ്ണി ഡിയോൾ; 'ഗദർ 2' ടീസറെത്തി, പ്രതീക്ഷയോടെ ആരാധകർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.