ന്യൂഡല്‍ഹി : ബി.ജെ.പി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ അമരീന്ദർ സിങ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായാണ് കൂടിക്കാഴ്‌ച നടത്തിയത്. 2022 ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം.
സീറ്റ് വിഭജനത്തെക്കുറിച്ച് സംസാരമുണ്ടായതായാണ് പുറത്തുവരുന്ന വിവരം. രാജ്യതലസ്ഥാനത്തെ ഷായുടെ വസതിയില്‍വച്ചാണ് ചര്‍ച്ച നടന്നത്. യോഗത്തിൽ ബി.ജെ.പിയുടെ പഞ്ചാബ് ചുമതലയുള്ള ഗജേന്ദ്ര സിങ് ഷെഖാവത്തും പങ്കെടുത്തു.
ALSO READ: പ്രധാനമന്ത്രിയോട് കര്‍ഷകര്‍ മാപ്പ് ആവശ്യപ്പെടുന്നില്ലെന്ന് രാകേഷ് ടിക്കായത്ത്
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധുവുമായുള്ള പടലപ്പിണക്കത്തിലാണ് അമരീന്ദര്‍ പഞ്ചാബ് ഭരണ ചുമതലയും പാര്‍ട്ടി അംഗത്വവും വിട്ടത്. ശേഷം കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചാല്‍ എന്‍.ഡി.എയ്‌ക്കൊപ്പം ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച ശേഷം ആദ്യമായാണ് സിങ്-ബി.ജെ.പി നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തുന്നത്.