ETV Bharat / bharat

Allahabad High Court On Live - In Relationship 'വിവാഹം ആഗ്രഹിക്കുന്നില്ലെങ്കിൽ ലിവ്‌ - ഇൻ ബന്ധങ്ങൾ ആത്മാർഥത ഇല്ലാത്ത നേരംപോക്ക്' : അലഹബാദ് ഹൈക്കോടതി - ലിവ്ഇ ൻ ബന്ധത്തിൽ അലഹബാദ് ഹൈക്കോടതി

Allahabad High Court Dismissed Petition Seeking Protection Of live-in Relationship ലിവ് ഇൻ ബന്ധത്തിന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് വ്യത്യസ്‌ത മതത്തിൽപ്പെട്ട യുവതിയും യുവാവും നൽകിയ ഹർജി കോടതി തള്ളി.

Allahabad High Court On live in relationship  Allahabad High Court  live in relationship Petition By Couple  Inter Religious Couple live in relationship  Couple asked Support For live In relationship  live in relationship  ലിവ്‌ ഇൻ റിലേഷൻഷിപ്പ്  അലഹബാദ് ഹൈക്കോടതി  ലിവ്‌ ഇൻ ബന്ധത്തിന് സംരക്ഷണം നൽകാൻ ഹർജി  ലിവ്ഇ ൻ ബന്ധത്തിൽ അലഹബാദ് ഹൈക്കോടതി  ലിവ്‌ ഇൻ
Allahabad High Court On Live - In Relationship
author img

By ETV Bharat Kerala Team

Published : Oct 24, 2023, 10:22 AM IST

Updated : Oct 24, 2023, 12:50 PM IST

പ്രയാഗ്‌രാജ് : ലിവ്‌ - ഇൻ റിലേഷൻഷിപ്പിന് ( Live In Relationship) പൊലീസിൽ നിന്നും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ദമ്പതികൾ നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി (Allahabad High Court). വിവാഹിതരാകാൻ തീരുമാനിക്കാത്തിടത്തോളം അത്തരം ബന്ധങ്ങൾ യാതൊരു ആത്മാർത്ഥതയുമില്ലാതെ എതിർലിംഗത്തിലുള്ളവരോടുള്ള ആകർഷണം മാത്രമാണെന്നും ഇത്തരത്തിലുള്ള ബന്ധങ്ങൾ പലപ്പോഴും നേരംപോക്ക് മാത്രമായി മാറുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് രാഹുൽ ചതുർ വേദി, ജസ്റ്റിസ് മൊഹമ്മദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. അതേസമയം, സുപ്രീം കോടതി പല കേസുകളിലും ലിവ്-ഇൻ ബന്ധത്തെ സാധൂകരിച്ചിട്ടുണ്ടെന്നും എന്നാൽ പോലും, 20-22 വയസ് പ്രായമുള്ള രണ്ട് പേർ രണ്ട് മാസത്തെ അടുപ്പത്തിന്‍റെ പുറത്ത് ഇത്തരമൊരു തീരുമാനം എടുത്തത് ഗൗരവമായി കാണാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇവർക്ക് ഒരു ലിവ് - ഇൻ ബന്ധത്തെ ഗൗരവമായി കാണാൻ മാത്രമുള്ള പ്രായമായതായി കരുതുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പെൺകുട്ടിയും യുവാവും ഒന്നിച്ച് നൽകിയ ഹർജിയിലാണ് കോടതി നിരീക്ഷണം.

ഹിന്ദു പെൺകുട്ടിയുമായി ലിവ് ഇൻ ബന്ധത്തിലായിരുന്ന മുസ്ലീം യുവാവിനെതിരെ പെൺകുട്ടിയുടെ ബന്ധു പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയെ യുവാവ് തെറ്റിദ്ധരിപ്പിക്കുകയാണെന്നായിരുന്നു ബന്ധുവിന്‍റെ ആരോപണം. എന്നാൽ, യുവാവിനെ അറസ്‌റ്റ് ചെയ്യരുതെന്നും പെൺകുട്ടിക്ക് 20 വയസിന് മുകളിൽ പ്രായമായതിനാൽ അവരുടെ ഭാവി തീരുമാനിക്കാൻ അവർക്ക് എല്ലാ അവകാശവുമുണ്ടെന്നും അതിനാലാണ് ഹർജിക്കാരനായ യുവാവിനെ പങ്കാളിയായി തെരഞ്ഞെടുത്തതെന്നും പെൺകുട്ടിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു (Petition For Seeking Protection Of live-in Relationship).

അതേസമയം, ഹർജിക്കാരുടെ അത്തരം ബന്ധത്തെ സാധൂകരിക്കുന്ന രീതിയിൽ തങ്ങളുടെ വീക്ഷണങ്ങളെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി.

ലിവ് - ഇൻ ബന്ധത്തിൽ ഡൽഹി ഹൈക്കോടതി : കഴിഞ്ഞ മാസമാണ് വിവാഹിതയായിട്ടുള്ള സ്‌ത്രീകള്‍ക്ക് ലിവ് ഇന്‍ പങ്കാളിക്കെതിരെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്. നിയമപരമായി പരസ്‌പരം വിവാഹിതരാകാന്‍ കഴിയാത്ത സ്‌ത്രീ - പുരുഷന്മാരുടെ കാര്യത്തിലാണ് ജസ്റ്റിസ് സ്വരണ ശര്‍മ്മ ഉത്തരവ് പുറപ്പെടുവിച്ചത്. ലിന്‍ ഇന്‍ പങ്കാളിയായ പുരുഷനെതിരെ സ്‌ത്രീ നല്‍കിയ പരാതി റദ്ദാക്കി കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിട്ടത്. ഇത്തരം കേസുകളില്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 376 പ്രകാരം കുറ്റാരോപിതനെതിരെ നടപടിയെടുക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

Read More : Married Woman Cannot Allege Rape By Live In Partner : വിവാഹിതയ്‌ക്ക് ലിവ് ഇൻ പങ്കാളിക്കെതിരെ പീഡനക്കുറ്റം ആരോപിക്കാനാകില്ല : ഡല്‍ഹി ഹൈക്കോടതി

Last Updated : Oct 24, 2023, 12:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.