അലിഗഡ്: താന തപ്പൽ പ്രദേശത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ യുവതി രണ്ട് തലയും നാല് കൈകളുമുള്ള കുഞ്ഞിന് ജന്മം നൽകി. ഇരട്ടക്കുട്ടികളെ കാത്തിരുന്ന ദമ്പതികളെയും, ഡോക്ടര്‍മാരെയും ഞെട്ടിച്ചാണ് ഇരട്ട തലകളും, നാല് കൈകളുമായി കുഞ്ഞ് ജനിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അലിഗഡ് സ്വദേശിയായ ശമ എന്ന സ്ത്രീയെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചത്.
വിവരമറിഞ്ഞതിനെ തുടർന്ന് നിരവധി പേരാണ് കുഞ്ഞിനെ കാണാൻ ആശുപത്രിയിലെത്തിയത്. കുഞ്ഞും അമ്മയും സുരക്ഷിതമായിരിക്കുന്നതായി തപ്പൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റർ സൂപ്രണ്ട് ഡോ. ബ്രിജേഷ് കുമാർ പറഞ്ഞു.