ETV Bharat / bharat

മമ്മ കോഫി കപ്പുമായി ആലിയ; അമ്മയായതിന് ശേഷമുള്ള ആദ്യ ചിത്രം ഏറ്റെടുത്ത് ആരാധകർ - ആലിയ ഭട്ട് കുഞ്ഞ്

ഇത് ഞാനാണ് എന്നാണ് പോസ്റ്റിന് ആലിയ ഭട്ട് അടിക്കുറിപ്പ് നൽകിയത്. നവംബർ ആറിനാണ് താരം പെൺകുഞ്ഞിന് ജന്മം നൽകിയത്.

Alia Bhatt shares first photo  Alia Bhatt  Alia Bhatt pregnant news  Alia Bhatt baby news  Alia Bhatt daughter  Alia Bhatt ranbir kapoor  ആലിയ  ആലിയ ഭട്ട് ചിത്രം  ആലിയ ഭട്ട് കുഞ്ഞ്  ആലിയ ഭട്ട് രൺബീർ കപൂർ
മമ്മ കോഫി കപ്പുമായി ആലിയ; അമ്മയായതിന് ശേഷമുള്ള ആദ്യ ചിത്രം ഏറ്റെടുത്ത് ആരാധകർ
author img

By

Published : Nov 15, 2022, 4:54 PM IST

അമ്മയായതിന് ശേഷമുള്ള ആദ്യ ചിത്രം പങ്കുവച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. മമ്മ എന്ന് എഴുതിയിട്ടുള്ള തന്‍റെ പുതിയ കോഫി കപ്പിന്‍റെ ചിത്രമാണ് ആലിയ ഭട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നവംബർ ആറിനാണ് താരം പെൺകുഞ്ഞിന് ജന്മം നൽകിയത്.

പശ്ചാത്തലത്തിൽ കപ്പ് പിടിച്ചുനിൽക്കുന്ന താരത്തിന്‍റെ മങ്ങിയ രൂപവും ചിത്രത്തിൽ കാണാം. ഇത് ഞാനാണ് എന്നാണ് പോസ്റ്റിന് താരം അടിക്കുറിപ്പ് നൽകിയത്.

ചിത്രം പങ്കുവച്ചപ്പോൾ തന്നെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തു. 'മമ്മ ഭട്ട്', 'സുന്ദരമായ യാത്രയ്ക്ക് വേണ്ടി പ്രാർഥിക്കുന്നു' തുടങ്ങിയ കമന്‍റുകളാണ് ആരാധകർ പങ്കുവച്ചത്. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല വാര്‍ത്തയാണിത്. നമ്മുടെ കുഞ്ഞ് ഇവിടെയുണ്ട്... വാട്ട് എ മാജിക്കല്‍ ഗേള്‍ ഷീ ഈസ്. ഞങ്ങള്‍ അനുഗ്രഹീതരായ മാതാപിതാക്കളാണ്. ഈ സന്തോഷ വാര്‍ത്ത ഞങ്ങള്‍ സ്‌നേഹപൂര്‍വം ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്. സ്‌നേഹം, സ്‌നേഹം, സ്‌നേഹം ആലിയയും രണ്‍ബീറും', എന്നാണ് കുഞ്ഞ് പിറന്ന വാർത്ത അറിയിച്ചുകൊണ്ട് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

വർഷങ്ങൾ നീണ്ട ഡേറ്റിങ്ങിന് ശേഷം ഈ വർഷം ഏപ്രിൽ 14നായിരുന്നു ആലിയയുടെയും രൺബീറിന്‍റെയും വിവാഹം. രണ്ട് മാസത്തിന് ശേഷം ഇരുവർക്കും കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന വാർത്ത താരങ്ങൾ ആരാധകരെ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.