ETV Bharat / bharat

അളങ്കാനല്ലൂർ ജെല്ലിക്കെട്ട് : മികച്ച കളിക്കാരനുള്ള എട്ട് ലക്ഷത്തിന്‍റെ കാർ കറുപ്പായൂരണി കാർത്തിക്കിന്

Alanganallur Jallikattu : എട്ട് ലക്ഷം രൂപ വിലമതിക്കുന്ന കാറാണ് അളങ്കാനല്ലൂർ ജെല്ലിക്കെട്ടിലെ വിജയിക്ക് ലഭിച്ചത്. 10 റൗണ്ടുകളിലായി നടന്ന മത്സരത്തിൽ 500 വീരന്മാരും 810 കാളകളും പങ്കെടുത്തു.

Alanganallur Jallikattu  അലങ്കാനല്ലൂർ ജെല്ലിക്കെട്ട്  Madurai Jallikattu  ജെല്ലിക്കെട്ട് മത്സരം
Alanganallur Jallikattu Winners Karuppayurani Karthik and Abhi Siddar
author img

By ETV Bharat Kerala Team

Published : Jan 18, 2024, 12:57 PM IST

അളങ്കാനല്ലൂർ ജെല്ലിക്കെട്ടിന് സമാപനം

മധുര : തമിഴ്‌നാട്ടിലെ അളങ്കാനല്ലൂരിൽ നടന്ന ജെല്ലിക്കെട്ട് മത്സരത്തിൽ കറുപ്പായൂരണി സ്വദേശി കാർത്തിക് ഒന്നാമനായി. എട്ട് ലക്ഷം രൂപ വിലമതിക്കുന്ന കാറാണ് കാർത്തിക്കിന് ഒന്നാം സമ്മാനമായി ലഭിച്ചത്. 2022-ൽ നടന്ന അളങ്കാനല്ലൂർ ജെല്ലിക്കെട്ട് മത്സരത്തിലും കാർത്തിക് ഒന്നാമതെത്തിയിരുന്നു (Alanganallur Jallikattu Winners Details).

ലോകപ്രശസ്‌തമായ ജെല്ലിക്കെട്ട് മത്സരമാണ് അളങ്കാനല്ലൂർ ജെല്ലിക്കെട്ട്. ഇന്നലെ (ബുധന്‍) രാവിലെ നടന്ന ചടങ്ങിൽ തമിഴ്‌നാട് യുവജന ക്ഷേമ-കായിക വകുപ്പ് മന്ത്രി ഉദയനിധി സ്‌റ്റാലിൻ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്‌തു. മന്ത്രിമാരായ രാജ കണ്ണപ്പൻ, അനിത ആർ രാധാകൃഷ്‌ണൻ, നടന്മാരായ സൂരി, അരുൺ വിജയ്, ചലച്ചിത്ര സംവിധായകൻ എ എൽ വിജയ് തുടങ്ങി വിവിധ പ്രമുഖർ ചടങ്ങിന്‍റെ ഭാഗമായി.

മധുര ജില്ല കലക്‌ടര്‍ സംഗീത മത്സരാര്‍ത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് അളങ്കാനല്ലൂരിലെ വിവിധ ക്ഷേത്രങ്ങളിലെ അമ്പലക്കാളകളെ ആചാരപരമായി അഴിച്ചുവിട്ടു. ഇതിനുശേഷമാണ് 10 റൗണ്ടുകളിലായി ജെല്ലിക്കെട്ട് മത്സരം നടന്നത്. 500 വീരന്മാർ (കാളയെ മെരുക്കുന്നവർ) പങ്കെടുത്തു. 810 കാളകളെയാണ് വാടിയിലേക്ക് (കളിക്കളം) തുറന്നുവിട്ടത്.

Also Read: മഞ്ജുവിരട്ട് മത്സരത്തിനിടെ കാളയുടെ കുത്തേറ്റു ; 22 കാരന് ദാരുണാന്ത്യം

10 റൗണ്ടുകളിൽ 18 കാളകളെ പിടികൂടിയ ശേഷമാണ് മധുര ജില്ലയിലെ കറുപ്പായൂരണി സ്വദേശി കാർത്തിക് ഒന്നാമനായത്. ഇയാൾക്ക് തമിഴ്‌നാട് യുവജനക്ഷേമ-കായിക വകുപ്പ് നൽകുന്ന എട്ട് ലക്ഷം രൂപയുടെ കാറാണ് ഒന്നാം സമ്മാനമായി ലഭിച്ചത്. മധുര ജില്ലയിലെ പൂവന്തിയിൽ നിന്നുള്ള ജെല്ലിക്കെട്ട് വീരനായ അഭി സിദ്ധാർ 17 കാളകളെ മെരുക്കി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒന്നര ലക്ഷം രൂപ വിലയുള്ള ബൈക്കാണ് ഇയാൾക്ക് സമ്മാനമായി ലഭിച്ചത്.

വീരന്മാരെക്കൂടാതെ കാള ഉടമകൾക്കും സമ്മാനങ്ങളുള്ള മത്സരത്തിൽ തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള ഗുണ രംഗത്തിറക്കിയ കാളയാണ് ഒന്നാമതെത്തിയത്. ഗുണയ്ക്ക് മുഖ്യമന്ത്രി സ്‌റ്റാലിൻ നൽകുന്ന 8 ലക്ഷം രൂപയുടെ കാറാണ് സമ്മാനമായി ലഭിച്ചത്. മധുര കാമരാജപുരം സ്വദേശി വള്ളിക്കാളി സൗന്ദർ എന്ന കാള ഉടമയ്ക്കാണ് ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് ലഭിച്ചത്.

ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് പുറമെ മറ്റ് വിജയികൾക്ക് സ്വർണ നാണയങ്ങളും സൈക്കിളുകളും പിച്ചള പത്രങ്ങളും അടക്കമുള്ള സമ്മാനങ്ങൾ ലഭിച്ചു. തമിഴ്‌നാട് വാണിജ്യ നികുതി വകുപ്പ് മന്ത്രി പി മൂർത്തി വിജയികൾക്ക് സമ്മാനങ്ങളും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു.

Also Read: റബർ തോട്ടത്തിലെ 'ജെല്ലിക്കെട്ട്' കണ്ടിട്ടുണ്ടോ, പാലാക്കാർ കണ്ടു, രണ്ട് പേർക്ക് പരിക്കുമുണ്ട്...

അതേസമയം മത്സരത്തിനിടെ നിരവധിപേർക്ക് പരിക്കേറ്റു. 31 വീരന്മാർക്കും, 18 കാള ഉടമകൾക്കും, 27 കാണികൾക്കും, 6 പൊലീസുകാർക്കും, ഒരു ആംബുലൻസ് ഉടമയ്ക്കുമാണ് പരിക്കേറ്റത്. ഇവരിൽ 12 പേരെ വിദഗ്‌ധ ചികിത്സയ്ക്കായി മധുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.