ന്യൂഡൽഹി: കോടീശ്വരനായ രാകേഷ് ജുൻജുൻവാല വ്യോമയാന രംഗത്തേക്ക് കാൽവയ്‌പ് നടത്തുന്നു. പുതുതായി ആരംഭിക്കുന്ന ആകാശ എയർലൈനിനായി 900 കോടി ചെലവഴിച്ച് 72 ബോയിങ് 732 മാക്‌സ് ജെറ്റ് വാങ്ങാനുള്ള കരാർ ആയതായാണ് റിപ്പോർട്ടുകൾ.
ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന സർവീസ് ലക്ഷ്യം വച്ചാണ് ജുൻജുൻവാലയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ആകാശ എയർ അടുത്ത വർഷത്തോടെ ഇന്ത്യൻ ആകാശത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സിവിൽ ഏവിയേഷൻ മന്ത്രാലയം കഴിഞ്ഞ മാസമാണ് ആകാശ എയറിന് എൻഒസി നൽകിയത്.
അഞ്ച് മാസത്തിനിടെ ഉണ്ടായ രണ്ട് വിമാനാപകടങ്ങളെ തുടർന്ന് രണ്ടര വർഷത്തോശം ബോയിങ് വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.