ETV Bharat / bharat

അഗ്നിപഥിന്‍റെ റിക്രൂട്ട്മെന്‍റ് പ്രക്രിയയിൽ മാറ്റമില്ല, റെജിമെന്‍റേഷൻ സമ്പ്രദായം തുടരും : സൈനിക മേധാവികൾ - സേന റെജിമെന്‍റേഷൻ സമ്പ്രദായം

സൈനികരാകാൻ തയാറെടുക്കുന്ന ചെറുപ്പക്കാർ പലയിടത്തും ശാരീരിക പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് സൈനിക മേധാവികൾ

Agnipath Recruitment process  MILITARY OFFICERS on agnipath scheme  regimentation system MILITARY  അഗ്നിപഥ് റിക്രൂട്ട്മെന്‍റ്  സേന റെജിമെന്‍റേഷൻ സമ്പ്രദായം  സൈനിക മേധാവികൾ വാർത്ത സമ്മേളനം
അഗ്നിപഥിലെ റിക്രൂട്ട്മെന്‍റ് പ്രക്രിയയിൽ മാറ്റമില്ല, റെജിമെന്‍റേഷൻ സമ്പ്രദായം തുടരും: സൈനിക മേധാവികൾ
author img

By

Published : Jun 21, 2022, 6:11 PM IST

ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്‍റെ അഗ്നിപഥ് യോജന പദ്ധതിയെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾ, പ്രതിഷേധക്കാർ പ്രചരിപ്പിച്ച തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കിയെന്ന് സൈനിക മേധാവികൾ. സൈനികരാകാൻ തയാറെടുക്കുന്ന ചെറുപ്പക്കാർ പലയിടത്തും ശാരീരിക പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും സൈനിക മേധാവിമാര്‍ അവകാശപ്പെട്ടു.

അഗ്നിവീരർക്കുള്ള റിക്രൂട്ട്മെന്‍റ് പ്രക്രിയയിൽ മാറ്റമുണ്ടാകില്ല. കാലങ്ങളായി തുടർന്നുവന്ന റെജിമെന്‍റേഷൻ സമ്പ്രദായം തുടരും - സൈനിക കാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ലെഫ്റ്റനന്‍റ് ജനറൽ അനിൽ പുരി വ്യക്തമാക്കി. കര-വ്യോമ-നാവിക സേനകളും പ്രതിരോധ മന്ത്രാലയവും വളരെ നാൾ ആലോചിച്ചെടുത്ത തീരുമാനമാണിത്. ഈ പരിഷ്‌കാരം സേനയ്ക്ക് അത്യാവശ്യമാണെന്നും സംയുക്ത വാർത്താസമ്മേളനത്തിൽ സൈനിക മേധാവികൾ വ്യക്തമാക്കി.

1989 മുതൽ വിവിധ കമ്മിറ്റികൾ സേനയിലെ പരിഷ്‌കരണത്തിന് ശുപാർശകൾ നൽകുന്നുണ്ട്. അഗ്നിപഥ് പദ്ധതി അന്തിമമാക്കുന്നതിൽ എല്ലാ സേനകൾക്കും കമ്മിറ്റികൾക്കും പങ്കാളിത്തമുണ്ട്. അഗ്നിപഥിന് അപേക്ഷിക്കുന്നവർ പദ്ധതിക്കെതിരായ ഒരു അക്രമത്തിന്‍റെയും ഭാഗമല്ലെന്ന് ഉറപ്പ് വരുത്തേണ്ടി വരും. അക്രമത്തില്‍ പങ്കാളികളായവര്‍ക്ക് സായുധ സേനയിൽ സ്ഥാനമില്ലെന്നും പുരി പറഞ്ഞു.

പൊലീസ് വെരിഫിക്കേഷൻ എപ്പോഴും റിക്രൂട്ട്മെന്‍റ് പ്രക്രിയയുടെ ഭാഗമാണ്. സൈന്യത്തിലെ കമാൻഡിങ് ഓഫിസർമാർ കാലക്രമേണ യുവാക്കളായി. ഇനി സൈനികരും യുവാക്കളാകും. അഗ്നിപഥ് സൈന്യത്തിന്‍റെ പോരാട്ടശേഷി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അഗ്നിപഥ് യോജന പദ്ധതി പ്രഖ്യാപിച്ചപ്പോൾ മുതൽ രാജ്യത്ത് നടന്നുവന്ന അക്രമ സംഭവങ്ങൾ കുറഞ്ഞുവരികയാണ്. സ്‌കീമിന് കീഴിൽ റിക്രൂട്ട് ചെയ്യപ്പെടുന്ന അഗ്നിവീരർ ധീരതയ്ക്കുള്ള അവാർഡിന് അർഹരായിരിക്കുമെന്നും ഉദ്യോഗസ്ഥർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.