ETV Bharat / bharat

ട്വിറ്റർ വീണ്ടും... മോഹൻ ഭഗവതിന്‍റെ അക്കൗണ്ടിൽ നിന്നും ബ്ലൂടിക്ക് നീക്കം ചെയ്‌തു

നേരത്തേ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്‍റെ സ്വകാര്യ അക്കൗണ്ടിൽ നിന്നും വെരിഫിക്കേഷൻ ബാഡ്‌ജ് ട്വിറ്റർ നീക്കം ചെയ്‌തിരുന്നു. ഇത് പിന്നീട് പുനസ്ഥാപിച്ചു.

ബ്ലൂടിക്ക്  ട്വിറ്റർ  ട്വിറ്റർ അക്കൗണ്ട്  twitter  twitter account  blue tick  verification badge  എം വെങ്കയ്യ നായിഡു  മോഹൻ ഭഗവത്  Mohan Bhagwat
Twitter removes verified blue tick from RSS chief Mohan Bhagwat's handle
author img

By

Published : Jun 5, 2021, 2:33 PM IST

Updated : Jun 5, 2021, 3:07 PM IST

ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക സംഘം (ആർ‌എസ്‌എസ്) മേധാവി മോഹൻ ഭഗവതിന്‍റെ സ്വകാര്യ അക്കൗണ്ടിൽ നിന്നും ബ്ലൂടിക്ക് വെരിഫിക്കേഷൻ ട്വിറ്റർ നീക്കം ചെയ്‌തു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ട്വിറ്റർ ആർ‌എസ്‌എസ് നേതാക്കളുടെ അക്കൗണ്ടുകളിൽ നിന്ന് വെരിഫിക്കേഷൻ ബാഡ്‌ജ് നീക്കം ചെയ്യുന്നുവെന്ന് ആർ‌എസ്‌എസ് പറയുന്നു. നേതാക്കളായ ഗോപാൽ കൃഷ്‌ണ, അരുൺ കുമാർ, മുൻ നേതാക്കളായ സുരേഷ് സോണി, സുരേഷ് ബി ജോഷി മുതലായവരുടെ 2019ൽ വെരിഫിക്കേഷൻ ചെയ്‌ത അക്കൗണ്ടുകളുടെ ബ്ലൂടിക്കാണ് നീക്കം ചെയ്‌തത്.

നേരത്തെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്‍റെ സ്വകാര്യ അക്കൗണ്ടിൽ നിന്നും വെരിഫിക്കേഷൻ ബാഡ്‌ജ് നീക്കം ചെയ്‌തതിന് പിന്നാലെയാണിത്. ഇത് പിന്നീട് പുനസ്ഥാപിച്ചിരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ട് ആധികാരികമാണെന്ന് തെളിയിക്കുന്നതാണ് ബ്ലൂടിക്ക് വെരിഫിക്കേഷൻ ബാഡ്‌ജ്. ഒരു അക്കൗണ്ടിന് വെരിഫിക്കേഷൻ ബാഡ്‌ജ് ലഭിക്കണമെങ്കിൽ അത് ആധികാരികവും ശ്രദ്ധേയവും സജീവവുമായിരിക്കണം.

Also Read: ഉപരാഷ്ട്രപതിയുടെ സ്വകാര്യ അക്കൗണ്ടിന്‍റെ ബ്ലൂടിക്ക് പുനസ്ഥാപിച്ച് ട്വിറ്റർ

Last Updated : Jun 5, 2021, 3:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.