ബെംഗളൂരു: ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിയുടെ സഹോദരി വത്സല (40) കൊവിഡ് ബാധിച്ച് മരിച്ചു. വൈറസ് ബാധിച്ചതിനെ തുടർന്ന് ചിക്കമഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് വത്സല മരിച്ചത്.
അതേസമയം രണ്ടാഴ്ചകൾക്ക് മുമ്പാണ് വേദ കൃഷ്ണമൂർത്തിയുടെ അമ്മ ചേലുവമ്പ ദേവി (63) കൊവിഡ് ബാധിച്ച് മരിച്ചത്.
കൂടുതൽ വായനയ്‌ക്ക്: ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിയുടെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചു