ബെംഗളൂരു: പ്രണയിച്ചയാള്‍ക്കൊപ്പം ജീവിക്കാനായി 35 വര്‍ഷം കാത്തിരിക്കുക. മൊയ്‌തീന്‍-കാഞ്ചനമാല പ്രണയ കഥയോട് സാമ്യം തോന്നുമെങ്കിലും 65കാരായ ജയമ്മയുടേയും ചിക്കണ്ണയുടേയും പ്രണയം ഒടുവില്‍ ദുരന്ത പര്യവസാനമായില്ല. ഇരുവരും ജീവിതത്തില്‍ ഒരുമിച്ചു.
മൈസൂര്‍ ഹെബ്ബല സ്വദേശികളായ ജയമ്മയുടേയും ചിക്കണ്ണയുടേയും പ്രണയവും വേര്‍പിരിയലും വിവാഹവുമെല്ലാം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രണയിച്ചെങ്കിലും ഒരുമിച്ച് ജീവിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. പിന്നീട് ജയമ്മ വേറെ വിവാഹം കഴിച്ചു. ചിക്കണ്ണ അവിവാഹിതനായി തുടർന്നു.
കുട്ടികളില്ലാത്തതിന്‍റെ പേരില്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയമ്മയെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി. ഒടുവില്‍ 35 വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹിതരാകാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. മാണ്ഡ്യ ജില്ലയിലെ മെലുക്കോട്ടയിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. നവദമ്പതികളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വൈറലാണ്.
Also read: മകനെ കടിച്ചെടുത്ത പുലിക്ക് പിന്നാലെ സ്ത്രീ പാഞ്ഞത് ഒരു കിലോമീറ്റര്‍, അമ്മ സ്നേഹത്തില്‍ തോറ്റ് പുലി