ETV Bharat / bharat

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് : യുഎസിലും ഇന്ത്യയിലും നിയമ നടപടിക്കൊരുങ്ങി അദാനി ഗ്രൂപ്പ് - Hindenburg Research report on Adani group

സ്വന്തം ലാഭത്തിനായി തങ്ങളുടെ ഓഹരി വിലയിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് തങ്ങള്‍ക്ക് പ്രതികൂലമായി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് അദാനി ഗ്രൂപ്പ്

Adani group  Hindenburg Research  അദാനി ഗ്രൂപ്പ്  എഫ്‌പിഒ  അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്  Hindenburg Research report on Adani group  Adani group reaction to Hindenburg Research
അദാനി
author img

By

Published : Jan 26, 2023, 8:24 PM IST

Updated : Jan 26, 2023, 8:44 PM IST

ന്യൂഡല്‍ഹി : യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്‌റ്റ്‌മെന്‍റ് റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെടുത്ത് അദാനി ഗ്രൂപ്പ്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് കാരണം ആദാനി ഗ്രൂപ്പിന്‍റെ ഓഹരി വിലയില്‍ വലിയ തകര്‍ച്ച സംഭവിച്ചിരുന്നു. യാതൊരു വിധത്തിലുള്ള പഠനത്തിന്‍റെ പിന്തുണയില്ലാത്തതും മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണ് റിപ്പോര്‍ട്ടെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചു.

ജനുവരി 24ന് പുറത്തുവിട്ട റിപ്പോര്‍ട്ട് തങ്ങളുടെ ഓഹരി ഉടമകളെ പ്രതികൂലമായി ബാധിച്ചുവെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. അദാനി ഗ്രൂപ്പിന്‍റെ ഓഹരി വില ഇടിഞ്ഞാല്‍ തങ്ങള്‍ക്ക് നേട്ടമുണ്ടാകുമെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് നേരത്തേതന്നെ സമ്മതിച്ച കാര്യമാണ്. തങ്ങളെ കരിവാരിത്തേച്ച് തങ്ങളുടെ ഓഹരി ഉടമകളെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കാനുള്ള വിദേശ സ്ഥാപനത്തിന്‍റെ നടപടിയില്‍ തങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ട്.

ആദാനി എന്‍റര്‍പ്രൈസസില്‍ നിന്നുള്ള എഫ്‌പിഒയെ (Follow-on Public Offering) തകിടം മറിക്കലായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്‍റെ ലക്ഷ്യമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഹിന്‍ഡര്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് യുഎസിലേയും ഇന്ത്യയിലേയും ബന്ധപ്പെട്ട നിയമങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഓഹരിയിലും അക്കൗണ്ടിങ്ങിലും അദാനി ഗ്രൂപ്പ് കൃത്രിമത്വം നടത്തുന്നുണ്ടെന്നാണ് തങ്ങളുടെ രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തില്‍ വ്യക്തമായതെന്നാണ് ഹിന്‍ഡര്‍ബര്‍ഗ് റിസര്‍ച്ച് വ്യക്തമാക്കിയത്.

അദാനിഗ്രൂപ്പ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ നിക്ഷേപകര്‍ക്കായി 20,000 കോടി രൂപയുടെ എഫ്‌പിഒ ആരംഭിച്ച ഉടനെയാണ് ഈ റിപ്പോര്‍ട്ട് വന്നത്. ഇതോടെ അദാനി ഗ്രൂപ്പിന്‍റെ കീഴിലുള്ള എല്ലാ കമ്പനികളുടേയും ഓഹരികള്‍ക്ക് നഷ്‌ടം സംഭവിച്ചു. ഒറ്റയടിക്ക് 90,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.

Last Updated : Jan 26, 2023, 8:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.