ETV Bharat / bharat

Ashok Selvan And Keerthi Pandian Get Married : നടൻ അശോക് സെൽവനും കീർത്തി പാണ്ഡ്യനും വിവാഹിതരായി - Por Thozhil

Ashok Selvan shares wedding pictures അശോക് സെൽവന്‍റെയും കീർത്തി പാണ്ഡ്യന്‍റെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

Ashok Selvan and Keerthi Pandian get married  Ashok Selvan and Keerthi Pandian  Ashok Selvan  Keerthi Pandian  Ashok Selvan married  അശോക് സെൽവനും കീർത്തി പാണ്ഡ്യനും വിവാഹിതരായി  അശോക് സെൽവന്‍ വിവാഹിതരായി  Ashok Selvan Keerthi Pandian wedding  shok Selvan Keerthi Pandian wedding pics  Ashok Selvan wedding reception at Chennai  Por Thozhil  Blue Star
Ashok Selvan and Keerthi Pandian get married
author img

By ETV Bharat Kerala Team

Published : Sep 13, 2023, 7:49 PM IST

മിഴ് താരം അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും (സെപ്‌റ്റംബര്‍ 13) വിവാഹിതരായി (Ashok Selvan And Keerthi Pandian Get Married). കീർത്തിയുടെ ജന്മനാടായ തിരുനെൽവേലിയിലെ ഇട്ടേരിയിൽ സംഘടിപ്പിച്ച ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തിരുനെൽവേലിയിലെ സേതു അമ്മാൾ ഫാമിൽ വച്ചായിരുന്നു വിവാഹം (Ashok Selvan Keerthi Pandian wedding).

നടനും നിർമ്മാതാവുമായ അരുൺ പാണ്ഡ്യന്‍റെ മകളാണ് കീർത്തി പാണ്ഡ്യന്‍. ക്രീം നിറമുള്ള പട്ടുസാരിയായിരുന്നു കീര്‍ത്തിയുടെ വിവാഹ വേഷം. ക്രീം നിറമുള്ള പട്ടിന്‍റെ കുര്‍ത്തയും മുണ്ടും ധരിച്ചാണ് അശോക് സെല്‍വന്‍ വിവാഹ വേദിയില്‍ എത്തിയത്.

തന്‍റെ വിവാഹ ചിത്രങ്ങള്‍ അശോക് സെല്‍വന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 'ഹൃദയം സ്‌നേഹത്താല്‍ കലര്‍ന്നിരിക്കുന്നു, നന്ദി' -എന്ന് കുറിച്ചുകൊണ്ട് അശോക് സെല്‍വന്‍ വിവാഹ ചിത്രങ്ങള്‍ എക്‌സില്‍ (ട്വിറ്റര്‍) പങ്കുവച്ചു (Ashok Selvan shares wedding pictures).

നടിയും ബിഗ് ബോസ് താരവുമായ രമ്യ പാണ്ഡ്യന്‍റെ ബന്ധുവാണ് കീർത്തി പാണ്ഡ്യന്‍. അശോക് - കീര്‍ത്തി വിവാഹ ചിത്രങ്ങള്‍ രമ്യ പാണ്ഡ്യനും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 'എന്‍റെ പ്രിയപ്പെട്ട കണ്‍മണിക്ക് സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം നേരുന്നു. ഞങ്ങളുടെ കുടുംബത്തിലേക്ക് അശോക് സെൽവൻ മാപ്പിളൈയ്‌ക്ക് സ്വാഗതം' - രമ്യ പാണ്ഡ്യന്‍ കുറിച്ചു.

Also Read: പരിനീതി - രാഘവ് വിവാഹം ഉദയ്‌പൂരില്‍?; കൊട്ടാരം വേദിയായേക്കുമെന്ന് റിപ്പോര്‍ട്ട്

അശോക് സെൽവന്‍റെയും കീർത്തി പാണ്ഡ്യന്‍റെയും വിവാഹ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് (Ashok Selvan Keerthi Pandian wedding pics). യുവ താര ദമ്പതികള്‍ക്ക് ആരാധകരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ആശംസകളും ലഭിക്കുന്നുണ്ട്.

വിവാഹ ചടങ്ങുകള്‍ ലളിതമായിരുന്നെങ്കിലും സിനിമ മേഖലയിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി സെപ്‌റ്റംബര്‍ 17ന് ചെന്നൈയില്‍ വിവാഹ സത്കാരം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ (Ashok Selvan wedding reception at Chennai).

അതേസമയം 'പോർ തൊഴിൽ' (Por Thozhil) എന്ന സൂപ്പർഹിറ്റ് ചിത്രത്തിലാണ് അശോക് സെല്‍വന്‍ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. അശോക് സെൽവനും കീർത്തി പാണ്ഡ്യനും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബ്ലൂ സ്‌റ്റാർ' (Blue Star).

Also Read: മുന്‍ കാമുകി ആലിയ ഭട്ട് മുതല്‍ രാം ചരണ്‍ വരെ; സിദ്ധാര്‍ഥിനും കിയാരക്കും ആശംസകളുമായി സിനിമ ലോകം

ശാന്തനു ഭാഗ്യരാജ്‌ (Shanthnu Bhagyaraj), പൃഥ്വി പാണ്ഡ്യരാജന്‍ (Prithvi Pandiarajan), ദിവ്യ ദുരൈസാമി (Divya Duraisamy) എന്നിവരും 'ബ്ലൂ സ്‌റ്റാറി'ല്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നവാഗതനായ എസ് ജയകുമാർ ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും. ക്രിക്കറ്റുമായി ബന്ധപ്പെട്ട സ്‌പോർട്‌സ് ഡ്രാമയാണ് 'ബ്ലൂ സ്‌റ്റാര്‍' എന്നാണ് റിപ്പോര്‍ട്ടുകള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.