ETV Bharat / bharat

Action Against Police Officer For Mishandling National Flag : ദേശീയ പതാക തെറ്റായി കൈകാര്യം ചെയ്‌തു; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

author img

By ETV Bharat Kerala Team

Published : Oct 23, 2023, 11:03 PM IST

Mishandling National Flag : എംഎ ചിദംബരം സ്റ്റേഡിയത്തിലെ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സബ് ഇൻസ്പെക്‌ടർ ദേശീയ പതാക ചവറ്റുകുട്ടയിൽ വലിച്ചെറിയാൻ ശ്രമിച്ചതായി റിപ്പോർട്ട്‌

Mishandling National Flag  Action against police officer  National Flag  National Flag  ദേശീയ പതാക  ദേശീയ പതാക തെറ്റായി കൈകാര്യം ചെയ്‌തു  പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി  ദേശീയ പതാക ചവറ്റുകുട്ടയിൽ വലിച്ചെറിയാൻ ശ്രമിച്ചു  Tried to throw the national flag in the trash  എംഎ ചിദംബരം സ്റ്റേഡിയം  ma chidambaram stadium  Banners in support of Palestine
Mishandling National Flag

ചെന്നൈ: ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള മത്സരം കാണാൻ ഇന്ത്യൻ പതാകകൾ കൊണ്ടുപോകുന്നത് പൊലീസ് ഉദ്യോഗസ്ഥൻ വിലക്കി (Mishandling National Flag). കൂടാതെ ദേശീയ പതാക സമീപത്തെ ചവറ്റുകുട്ടയിൽ വലിച്ചെറിയാൻ പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചതായും പരാതി (Tried to throw the national flag in the trash). സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സബ് ഇൻസ്പെക്‌ടർ നാഗരാജനാണ് ദേശീയ പതാക സമീപത്തെ ചവറ്റുകുട്ടയിൽ വലിച്ചെറിയാൻ ശ്രമിച്ചതെന്നാണ് ആരോപണം.

കേന്ദ്രസർക്കാരിനെതിരെ പലസ്‌തീനെ പിന്തുണച്ച് ബാനറുകൾ (Banners in support of Palestine) പ്രദർശിപ്പിക്കാൻ ചില ആരാധകർ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. അതിന്‍റെ ഭാഗമായി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ കാണികളെയും സമഗ്രമായ സുരക്ഷാ പരിശോധനകൾക്കും സ്‌ക്രീനിങ്ങുകൾക്കും വിധേയമാക്കി.

സബ് ഇൻസ്പെക്‌ടർ നാഗരാജന്‍റെ പ്രവര്‍ത്തി കാണികൾക്കിടയിൽ അധൃഷ്‌ഠി സൃഷ്‌ടിക്കാന്‍ കാരണമായി. അവർ പതാകയെ തെറ്റായി കൈകാര്യം ചെയ്‌തതിനെതിരെ ശക്തമായി പ്രതിഷേധിച്ചു.മത്സരത്തിൽ പലസ്‌തീനെ പിന്തുണച്ച് ബാനറുകൾ പ്രദർശിപ്പിക്കാൻ ചില ആരാധകർ പദ്ധതിയിട്ടതിനാൽ ബാനറുകൾ നിരോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി പൊലീസ് വ്യക്തമാക്കി. ഈ നിർദേശം ഇന്ത്യൻ ദേശീയ പതാക സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകുന്നത് നിരോധിക്കാൻ ഉദ്ദേശിച്ചുള്ളതല്ല, മാത്രമല്ല എല്ലാ ആരാധകരെയും ഇന്ത്യൻ ദേശീയ പതാക അകത്തേക്ക് കൊണ്ടുപോകാന്‍ അനുവാദം നല്‍കിയിരുന്നു.

സെമ്പിയം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്‌ടർ നാഗരാജനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചതായി പൊലീസ് കമ്മീഷണർ സന്ദീപ് റോയ് റാത്തോഡ് സ്ഥിരീകരിച്ചു (Action against police officer). സംഭവത്തെക്കുറിച്ചുള്ള കൃത്യമായ കാര്യങ്ങള്‍ അറിയുന്നതിനും ഉറപ്പാക്കുന്നതിനും വകുപ്പുതല അന്വേഷണം നടന്നുവരികയാണ്.

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം അയച്ചയാള്‍ പിടിയില്‍: നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം അയച്ചയാളെ ക്രൈംബ്രാഞ്ച് ഒക്‌ടോബര്‍ 11 ന്‌ അറസ്റ്റ് ചെയ്‌തു. മധ്യപ്രദേശ് സ്വദേശിയായ ഇയാളെ രാജ്‌കോട്ടില്‍ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്‍റെ വേദികളില്‍ ഒന്നാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം.

ഒക്‌ടോബര്‍ 14ന് ഇന്ത്യ-പാക് മത്സരം നടക്കുന്നതിന് മുന്‍പാണ് സ്റ്റേഡിയത്തിന് നേരെ ആക്രമണം നടത്തുമെന്ന് അറിയിച്ച് കൊണ്ടുള്ള ഇ മെയില്‍ ലഭിച്ചത്. സ്റ്റേഡിയത്തില്‍ സ്‌ഫോടനം നടത്തും എന്നായിരുന്നു സന്ദേശം. ഇ മെയിലില്‍ അയച്ച വ്യക്തിയുടെ പേരുണ്ടെന്നും എന്നാല്‍ അയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പൊലീസ് പറഞ്ഞു. നിലവില്‍ രാജ്‌കോട്ട് മേഖലയില്‍ താമസിച്ച് വരികയാണ് ഇയാള്‍.

ഭീഷണി ലഭിച്ചത് കണക്കിലെടുത്ത് ഒക്‌ടോബര്‍ 14ന് നടന്ന ഇന്ത്യ-പാക് മത്സരത്തില്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കൂടാതെ മത്സര ദിനത്തില്‍ ഗുജറാത്ത് പൊലീസ്, എന്‍എസ്‌ജി, ആര്‍എഎഫ്, ഹോം ഗാര്‍ഡ് തുടങ്ങിയ ഏജന്‍സികളില്‍ നിന്ന് 11,000ല്‍ അധികം ഉദ്യോഗസ്ഥരെ സ്റ്റേഡിയത്തില്‍ വിന്യസിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.