ETV Bharat / bharat

ഉത്തരാഖണ്ഡില്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 13 മരണം

15 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 11 പേര്‍ സംഭവ സ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.

Accident in Uttarakhand  Uttarakhand Vikasnagar Accident  13 killd in Vikasnagar Accident  വികാസ്‌നഗറില്‍ വാഹനാപകടം  ഉത്തരാഖണ്ഡില്‍ വാനഹാപകടം  ഉത്തരാഖണ്ഡില്‍ വാന്‍ മറിഞ്ഞ് അപകടം
ഉത്തരാഖണ്ഡില്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 13 മരണം
author img

By

Published : Oct 31, 2021, 1:45 PM IST

വികാസ്‌നഗര്‍: ഉത്തരാഖണ്ഡിലെ വൈകാസ് നഗറില്‍ യാത്രക്കാരുമായി പോകുകയായിരുന്ന വാന്‍ ഗര്‍ത്തത്തിലേക്ക് മറിഞ്ഞ് 13 പേര് മരിച്ചു. ഗുരുതര പരിക്കുകളോടെ രണ്ടു പേരെ ആശുപത്രിയില്‍ പ്രേവശിപ്പിച്ചു. 15 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 11 പേര്‍ സംഭവ സ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.

ബൈല-പിംഗുവ റോഡിലെ വനില പ്രദേശത്ത് രാവിലെ 10 മണിയോടെയായിരുന്നു അപകടം. മലഞ്ചരിവിലൂടെ പോകുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് ഗര്‍ത്തിലേക്ക് മറിയുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസും എസ്.ഡി.ആര്‍.എഫും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അപകടത്തില്‍ മരിച്ചവരുടെ കുടുബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ദാമി അറിയിച്ചു.

Also Read: നിയന്ത്രണ രേഖയില്‍ സ്ഫോടനം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.