ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളികൾ ഉള്‍പ്പെടെ 5 പേര്‍ മരിച്ചെന്ന് സ്ഥിരീകരണം(Srinagar road accident, Five Keralite died).അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം നഷ്‌ടപ്പെട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.റോഡും സമീപ പ്രദേശങ്ങളും മഞ്ഞ് മൂടിയിരുന്നതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണ് മരിച്ച മലയാളികള്‍,സുധേഷ്, അനില്‍, രാഹുല്‍, വിഘ്നേഷ് എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ കശ്‌മീര്‍ സ്വദേശി ഇജാസ് അഹമ്മദും മരിച്ചു.
ഡ്രൈവര്‍ ഉള്‍പ്പെടെ എട്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്ന് പേര്‍ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.