ETV Bharat / bharat

AAP MP Sanjay Singh Arrested : ഡല്‍ഹി മദ്യനയ കേസ് : എഎപി എംപി സഞ്ജയ് സിങ് അറസ്റ്റില്‍, നടപടി 8 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം

author img

By ETV Bharat Kerala Team

Published : Oct 4, 2023, 6:20 PM IST

Updated : Oct 4, 2023, 7:10 PM IST

ED arrests AAP MP Sanjay Singh in Delhi liquor scam case : ഇന്ന് രാവിലെ ഇഡി സംഘം സഞ്ജയ് സിങ്ങിന്‍റെ ഔദ്യോഗിക വസതിയില്‍ റെയ്‌ഡ് നടത്തിയിരുന്നു. നാളെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും

Sanjay Singh arrested  Delhi liquor scam case  ED arrests AAP MP Sanjay Singh  ED Raids On Sanjay Singh Residence  ഡല്‍ഹി മദ്യനയ കേസ്  സഞ്ജയ് സിങ് അറസ്റ്റില്‍  എഎപി എംപി സഞ്ജയ് സിങ്
AAP MP Sanjay Singh Arrested

ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ കേസില്‍ ആം ആദ്‌മി പാര്‍ട്ടി എംപി സഞ്ജയ് സിങ് അറസ്റ്റില്‍ (AAP MP Sanjay Singh Arrested). എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ഇന്ന് വൈകിട്ട് 5.15 ഓടെയാണ് സഞ്ജയ് സിങ്ങിന്‍റെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ഇഡി സംഘം സഞ്ജയ് സിങ്ങിന്‍റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ റെയ്‌ഡ് നടത്തിയിരുന്നു (ED arrests AAP MP Sanjay Singh in Delhi liquor scam case).

അറസ്റ്റിന് ശേഷം സഞ്ജയ് സിങ്ങിനെ ഇഡി ആസ്ഥാനത്ത് എത്തിക്കുമെന്നാണ് സൂചന. നാളെ (ഒക്‌ടോബര്‍ 5) രാവിലെയാകും അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുക. അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞാല്‍ ആം ആദ്‌മി പാര്‍ട്ടി പ്രധാന മുഖമായി ഉയര്‍ത്തിക്കാട്ടുന്ന നേതാക്കളിലൊരാളാണ് സഞ്ജയ് സിങ്.

ഇന്ന് രാവിലെ റെയ്‌ഡ് ആരംഭിച്ചപ്പോള്‍ സഞ്ജയ് സിങ് ഒരു ചിത്രം എക്‌സില്‍ പോസ്റ്റ് ചെയ്‌തിരുന്നു. ഫക്കാദ് ഹൗസിലേക്ക് ഇഡിക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്‌തത്. ഇഡിയുടെ റെയ്‌ഡിനോട് രൂക്ഷമായ ഭാഷയിലാണ് ആം ആദ്‌മി പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചത്.

'കഴിഞ്ഞ ഒരു വര്‍ഷമായി മദ്യനയ അഴിമതി എന്ന് പറഞ്ഞ് അവര്‍ ബഹളം വയ്‌ക്കുന്നു. എന്നാല്‍ അവര്‍ക്ക് ഇതുവരെ ഒരു പൈസ പോലും കിട്ടിയില്ല. ആയിരത്തിലധികം തവണയാണ് അവര്‍ റെയ്‌ഡ് നടത്തിയത്. എവിടെയും ഒന്നും കണ്ടെത്താനായില്ല. അതുപോലെ ഒന്നും തന്നെ സഞ്ജയ് സിങ്ങിന്‍റെ സ്ഥലത്തും കണ്ടെത്താനാകില്ല' - അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു.

മദ്യനയ കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ എഎപി നേതാവാണ് സഞ്ജയ് സിങ്. കേസില്‍ എഎപിയുടെ ഉന്നത നേതാക്കള്‍ക്കെതിരെ ഇഡി നടപടി കടുപ്പിക്കുന്നതിനിടെയാണ് സഞ്ജയ് സിങ് അറസ്റ്റിലായത്. നേരത്തെ കെജ്‌രിവാള്‍ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ സിബിഐയും ഇഡിയും അറസ്റ്റ് ചെയ്‌തിരുന്നു. അറസ്റ്റിന് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം സിസോദിയയ്‌ക്ക് രാജിവയ്‌ക്കേണ്ടി വന്നു. അതേസമയം മദ്യനയ കേസില്‍ ഇതുവരെ അറസ്റ്റിലായ ആര്‍ക്കും ജാമ്യം ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 2021 ലാണ് മദ്യനയം പാസാക്കുന്നത്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം ഡൽഹിയിൽ വ്യാജ മദ്യമോ ഡ്യൂട്ടി അടയ്‌ക്കാത്ത മദ്യമോ വിൽക്കുന്നത് ഇല്ലാതാക്കുന്നതിനും മികച്ച വരുമാനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് മദ്യനയം രൂപീകരിച്ചതെന്നായിരുന്നു സർക്കാരിന്‍റെ വാദം. എന്നാല്‍ ഇതിന് പിന്നില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.

Last Updated : Oct 4, 2023, 7:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.