ന്യൂഡല്‍ഹി: കേരളത്തിലെ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുന്നതിനും താഴെത്തട്ടില്‍ പാർട്ടി ശക്തിപ്പെടുത്തുന്നതിനുമായി ആം ആദ്‌മി പാർട്ടിയുടെ സംസ്ഥാന കേഡർമാരുടെ യോഗം ഡല്‍ഹിയില്‍ നടന്നു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും തെരഞ്ഞെടുപ്പുകളില്‍ മികച്ച മുന്നേറ്റം നടത്താൻ ആവശ്യമായ ചർച്ചകളും യോഗത്തിലുണ്ടായെന്നാണ് സൂചന. ആംആദ്‌മി നാഷണല്‍ ഓർഗനൈഷൻ ജനറല്‍ സെക്രട്ടറിയും രാജ്യസഭ എംപിയുമായ ഡോ. സന്ദീപ് പഥക് യോഗത്തില്‍ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട പാർട്ടി പരിപാടികൾ വിശദീകരിച്ചു.
-
AAP will fight elections in Kerala.All preparations underway. AAP MP and National Organisational General Secretary Sandeep Pathak addressed office bearers of Kerala, gave directions for creating a strong organization in the state.@AamAadmiParty @ArvindKejriwal @SandeepPathak04 pic.twitter.com/L00mnqEdXm
— Aam Aadmi Party Kerala (@aapkerala) January 10, 2023 " class="align-text-top noRightClick twitterSection" data="
">AAP will fight elections in Kerala.All preparations underway. AAP MP and National Organisational General Secretary Sandeep Pathak addressed office bearers of Kerala, gave directions for creating a strong organization in the state.@AamAadmiParty @ArvindKejriwal @SandeepPathak04 pic.twitter.com/L00mnqEdXm
— Aam Aadmi Party Kerala (@aapkerala) January 10, 2023AAP will fight elections in Kerala.All preparations underway. AAP MP and National Organisational General Secretary Sandeep Pathak addressed office bearers of Kerala, gave directions for creating a strong organization in the state.@AamAadmiParty @ArvindKejriwal @SandeepPathak04 pic.twitter.com/L00mnqEdXm
— Aam Aadmi Party Kerala (@aapkerala) January 10, 2023
'വ്യക്തിതാല്‍പര്യങ്ങൾക്ക് ഇടമില്ല': സ്ഥാനങ്ങൾക്ക് വേണ്ടിയും സ്വാർഥ താല്‍പര്യങ്ങൾക്ക് വേണ്ടിയും വരുന്നവർക്ക് ആം ആദ്‌മി പാർട്ടിയില്‍ ഇടമില്ലെന്നും കേരളത്തിലും ഒഡിഷയിലും ജനങ്ങൾക്ക് ഇടയില്‍ താഴെത്തട്ടില്‍ പ്രവർത്തിക്കാൻ കഴിയുന്നവർക്ക് മാത്രമാണ് പാർട്ടിയില്‍ സ്ഥാനമെന്നും ഡോ സന്ദീപ് പഥക് എംപി യോഗത്തില്‍ വ്യക്തമാക്കി. പാർട്ടി പ്രവർത്തകർക്കിടയില്‍ സൗഹൃദവും ജനങ്ങൾക്ക് വേണ്ടി ഒന്നിച്ച് പ്രവർത്തിക്കാനുള്ള മനസുമാണ് വേണ്ടത്. താഴെത്തട്ടില്‍ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ആദ്യം തുടങ്ങേണ്ടതെന്നും സന്ദീപ് പഥക് യോഗത്തില്‍ പറഞ്ഞു.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാർട്ടി നേടിയ മികച്ച മുന്നേറ്റം എല്ലാ പാർട്ടി പ്രവർത്തകരും ആവേശത്തോടെ കാണണമെന്നും ജനങ്ങൾക്കിടയില്‍ പ്രവർത്തിച്ച് അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കിയാല്‍ കേരളത്തിലും ഒഡിഷയിലും ജനങ്ങളുടെ അംഗീകാരം നേടാൻ കഴിയുമെന്നും സന്ദീപ് പഥക് യോഗത്തില്‍ വ്യക്തമാക്കി. ആംആദ്‌മി പാർട്ടിയുടെ കേരളത്തിന്‍റെ ചുമതലയുള്ള എൻ രാജ, ഒഡിഷയുടെ ചുമതലയുള്ള ആം ആദ്‌മി നേതാവ് വിരേന്ദർ കട്യാൻ, നിഷികാന്ത് മഹാപാത്ര എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
'ദേശീയ പാർട്ടിയെന്ന പേര്': ഡല്‍ഹിക്ക് പുറത്ത് പഞ്ചാബില്‍ അധികാരത്തിലെത്തിയതും ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ സൃഷ്‌ടിച്ച മികച്ച മുന്നേറ്റവും ഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനില്‍ അധികാരത്തില്‍ എത്തിയതുമാണ് ആം ആദ്‌മി പാർട്ടിയെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കുന്നത്. ബിജെപിക്കും കോൺഗ്രസിനും ബദലായി ഒരു ദേശീയ പാർട്ടിയെന്ന ലേബല്‍ സൃഷ്‌ടിക്കാൻ കഴിഞ്ഞതും ആം ആദ്‌മി പാർട്ടിക്ക് കേരളത്തിലെ വോട്ടർമാരിലേക്ക് ഇറങ്ങിച്ചെല്ലാൻ സഹായകമാകും. വരാനിരിക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കാനായാല്‍ അതും അവർക്ക് മുതല്‍ക്കൂട്ടാകും.
ആംആദ്‌മി കേരളത്തില്‍: നഗരകേന്ദ്രീകൃത വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ആം ആദ്‌മി, കേരളത്തില്‍ അത്തരമൊരു മുഖം മാറ്റിയെടുക്കാനും ശ്രമിക്കുന്നുണ്ട്. ഡല്‍ഹിയില്‍ ആം ആദ്‌മി പാർട്ടി രൂപീകരിച്ച സമയത്ത് തന്നെ കേരളത്തിലും ആം ആദ്‌മി സംസ്ഥാന കമ്മിറ്റി അടക്കം രൂപീകരിച്ചിരുന്നു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സാറ ജോസഫ്, അനിത പ്രതാപ് എന്നിവരെ രംഗത്ത് ഇറക്കിയ ആം ആദ്‌മി പാർട്ടി, മാധ്യമപ്രവർത്തർ, ഡോക്‌ടർമാർ, ബിസിനസ് രംഗത്തെ പ്രമുഖർ, സാമൂഹിക പ്രവർത്തകർ എന്നിവരെയാണ് തെരഞ്ഞെടുപ്പുകളില്‍ പ്രധാനമായും മത്സരിപ്പിച്ചത്.
എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ മാത്രമാണ് കേരളത്തിലെ ആം ആദ്‌മി പാർട്ടി നിലനില്‍ക്കുന്നത് എന്ന ആക്ഷേപം പാർട്ടിക്കുള്ളില്‍ തന്നെയുണ്ട്. സോഷ്യല്‍ മീഡിയയ്ക്ക് പുറത്ത് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് ഇന്നലെ (10.01.23) ഡല്‍ഹിയില്‍ ചേർന്ന യോഗത്തില്‍ സന്ദീപ് പഥക്കിന്‍റെ നിർദ്ദേശങ്ങളില്‍ പാർട്ടി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വളരെ വ്യക്തമാണ്. അതിനിടെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ട്വൻടി ട്വൻടി, കൊച്ചിയിലെ വി ഫോർ കേരള എന്നിവരുമായി സഖ്യത്തിന് ശ്രമിച്ചെങ്കിലും അതൊന്നും വോട്ടർമാർക്കിടയില്‍ വിജയം കണ്ടതുമില്ല. അഴിമതി വിരുദ്ധത കൊണ്ടു മാത്രം കേരളത്തില്‍ വോട്ടർമാരുടെ പിന്തുണ നേടിയെടുക്കാനാകുമോ എന്നതാണ് ആം ആദ്‌മി ദേശീയ നേതൃത്വത്തിന് മുന്നിലെ ചോദ്യം.
ആപ്പാകുന്നത് ആർക്ക്: കേരളത്തിലെ വിവിധ മണ്ഡലങ്ങളിലെ പ്രാദേശിക രാഷ്ട്രീയ, സാമൂഹിക, സാമുദായിക സ്വഭാവം ഉൾക്കൊള്ളാതെ ആം ആദ്‌മി പാർട്ടിക്ക് തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനാകില്ല എന്നതാണ് വാസ്‌തവം. അതിന് അനുസരിച്ചുള്ള കാര്യങ്ങളാണ് ഇന്നലെ (11.01.23) ഡല്‍ഹിയില്‍ ചേർന്ന യോഗത്തില്‍ കൂടുതലും ചർച്ചയായത്. ഇതുവരെ മധ്യവർഗ, പുതുതലമുറ വോട്ടുകൾ മാത്രം ലക്ഷ്യമിട്ടുള്ള തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിയാകും ഇനി ആം ആദ്‌മിയുടെ കേരളത്തിലെ പ്രവർത്തനം എന്ന് വ്യക്തം.
ദേശീയ തലത്തില്‍ കോൺഗ്രസിനും സിപിഎമ്മിനുമൊപ്പം സഖ്യത്തിന് തയ്യാറുള്ള ആം ആദ്‌മി പാർട്ടി കേരളത്തില്‍ സ്വീകരിക്കുന്ന നിലപാട് ആർക്ക് അനുകൂലമാകും എന്നത് ഇടത് വലതു മുന്നണികളെ വരും നാളുകളില്‍ കൂടുതല്‍ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. കേരളത്തില്‍ മാറി മാറി വരുന്ന മുന്നണി ഭരണത്തിന് എതിരെ ബിജെപി നടത്തുന്ന പ്രചാരണം ആം ആദ്‌മിക്കും സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്.