അനകപ്പള്ളി (ആന്ധ്രപ്രദേശ്): രണ്ട് വ്യക്തികളുടെ ഒത്തുചേരലായ വിവാഹം വലിയ ആഘോഷത്തോടെയാണ് പലരും കൊണ്ടാടുന്നത്. കാലത്തിനനുസൃതമായി വിവാഹചടങ്ങുകളെ ആഡംബരപൂര്‍ണവും, വ്യത്യസ്‌തവും ആക്കിമാറ്റാനാണ് പലരും ശ്രമിക്കുന്നത്. ഇത്തരം ചടങ്ങുകളിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ് വിവാഹക്ഷണക്കത്തുകള്‍.
ക്ഷണക്കത്തില്‍ വ്യത്യസ്‌തത കൊണ്ടുവരാന്‍ ശ്രമിച്ചിരിക്കുകയാണ് ആന്ധ്രപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ ഒരു കുടുംബം. പുസ്‌തക രൂപത്തില്‍ 80 പേജുള്ള ക്ഷണക്കത്തുകളാണ് മകന്‍റെ വിവാഹത്തിനായി മുനഗപ്പ സ്വദേശി വില്ലൂരി നൂക നരസിംഹറാവു വിതരണം ചെയ്യുന്നത്.
മുന്‍പ് ഒരാള്‍ നല്‍കിയ വ്യത്യസ്‌തമായ വിവാഹകാര്‍ഡുകളാണ് അദ്ദേഹത്തേയും ഈ ആശയത്തിലേക്ക് നയിച്ചത്. അന്ന് ലഭിച്ച ക്ഷണക്കത്ത് ഏഴ് വര്‍ഷത്തോളം സൂക്ഷിച്ച് വച്ചിരുന്നതിന് ശേഷമാണ് തന്‍റെ മകന്‍റെ വിവാഹത്തിനും ഇത്തരത്തിലൊരു കാര്‍ഡ് അച്ചടിക്കാന്‍ റാവു തീരുമാനിക്കുകയായിരുന്നു. വരന്‍റെയും വധുവിന്‍റെയും ചിത്രങ്ങളും ക്ഷണക്കത്തില്‍ അദ്ദേഹം ചേര്‍ത്തിരുന്നു.
പുസ്‌തകരൂപത്തിലുള്ള ക്ഷണക്കത്തിന്‍റെ ആദ്യ പേജില്‍ വിവാഹത്തിന്‍റെ വിവരങ്ങളാണ് അച്ചടിച്ചിരിക്കുന്നത്. മറ്റു പേജുകളില്‍ വധു-വരന്‍മാരുടെ ചിത്രങ്ങളാണ്. 80-ഓളം പേജുകളുള്ള ഒരു വിവാഹകാര്‍ഡ് തയ്യാറാക്കാന്‍ 40 രൂപയാണ് കുടുംബം ചെലവിട്ടത്.