ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വാഹനാപകടത്തിൽ എട്ട് പേര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ രാവിലെയോടെയായിരുന്നു അപകടം. ബുചിറെഡ്ഡി പാലം മണ്ഡലിലെ ദാമരാമദുഗിൽ ടെമ്പോ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ടെമ്പോയിൽ സഞ്ചരിച്ച 14 പേരിൽ ഏഴ് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റൊരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. മരിച്ചവർ തമിഴ്‌നാട് സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞു. ഇവരിൽ അഞ്ച് പേർ സ്‌ത്രീകളും മൂന്ന് പേർ പുരുഷന്മാരുമാണ്. ശ്രീശൈലത്തിൽ നിന്ന് നെല്ലൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം.
ആന്ധ്രാപ്രദേശിൽ വാഹനാപകടം; തമിഴ്‌നാട് സ്വദേശികളായ എട്ട് പേര്‍ മരിച്ചു - റോഡപകടം
അഞ്ച് സ്‌ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്