ന്യൂഡല്‍ഹി : കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്‌ത മൊത്തം കൊവിഡ് കേസുകളിൽ 68 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43,263 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതായും ഇതില്‍ 32,000ത്തില്‍ കൂടുതല്‍ കേസുകള്‍ കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കേസുകള്‍ കുറയുന്ന പ്രവണത ആദ്യ തരംഗത്തിൽ ഉണ്ടായിരുന്നതിലും 50 ശതമാനത്തിൽ താഴെയാണുള്ളത്. രണ്ടാം തരംഗമാണ് രാജ്യം അഭിമുഖീകരിക്കുന്നത്. അതു കഴിഞ്ഞിട്ടില്ലെന്നും രാജേഷ് ഭൂഷൺ വാര്‍ത്ത സമ്മേളനത്തിനിടെ പറഞ്ഞു.
also read: രാജ്യത്ത് 43,263 പേർക്ക് കൂടി COVID19; 338 മരണം
അതേസമയം കഴിഞ്ഞ ദിവസം രാജ്യത്ത് 338 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കേരളത്തില്‍ 30,196 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍ 118 മരണങ്ങളും കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിരുന്നു.