ശ്രീനഗര്‍: ഈ വര്‍ഷം കശ്മീരില്‍ ഭീകരരുമായുണ്ടായ വിവിധ ഏറ്റുമുട്ടലില്‍ 62 ഭീകരരെ ഇതുവരെ വധിച്ചതായി കശ്മീര്‍ പൊലീസ്. കൊല്ലപ്പെട്ട 62 പേരില്‍ 39 പേര്‍ ലഷ്‌കർ ത്വയ്ബയിലും 15 പേർ ജെയ്‌ഷെ മുഹമ്മദിലും ആറ് പേർ ഹിസ്ബുല്‍ മുജാഹിദീനിലും രണ്ട് പേർ അൽ ബദർ സംഘടനയിലും ഉള്‍പ്പെട്ടവരാണ്. തെക്കന്‍ കശ്മീരിലെ പുല്‍വാമയില്‍ മിതിഗ്രാം മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നീ രണ്ട് അൽ-ബദർ തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.
ദക്ഷിണ കശ്മീരിലെ പഹൂ മേഖലയില്‍ മൂന്ന് ലഷ്കര്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ട മറ്റൊരു ഏറ്റുമുട്ടലിന് മൂന്ന് ദിവസത്തിന് ശേഷമാണ് മിതിഗ്രാം ഏറ്റുമുട്ടലുണ്ടായത്.
also read: പുല്‍വാമ ഭീകരാക്രമണം; ശ്രീനഗര്‍ സ്വദേശിയടക്കം മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു