ETV Bharat / bharat

ഹൈദരാബാദിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി - ഹൈദരാബാദിലെ പെൺകുഞ്ഞിനെ കൊലപ്പെടുത്തി

വ്യാഴാഴ്‌ച വൈകുന്നേരത്തോടെ കാണാതായ പെൺകുഞ്ഞിനെ അർധരാത്രിയോടെ അയൽവാസിയുടെ വീടിന് സമീപത്ത് നിന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

6-year-old's rape-murder  Hyderabad 6-year-old rape  Hyderabad 6-year-old murder  Hyderabad crime  Hyderabad crime against children  Hyderabad child rape  ആറ് വയസുകാരിയുടെ കൊലപാതകം  ആറ് വയസുകാരിയുടെ കൊലപാതകം  ഹൈദരാബാദിലെ റേപ്പ്  ഹൈദരാബാദിലെ പെൺകുഞ്ഞിനെ കൊലപ്പെടുത്തി  കൊലപാതകം
ഹൈദരാബാദിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി
author img

By

Published : Sep 10, 2021, 2:00 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി. സയീദാബാദ് മേഖലയിലെ സിംഗരേണിയിലാണ് സംഭവം. വ്യാഴാഴ്‌ച വൈകുന്നേരം അഞ്ചോടെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. അർധരാത്രിയോടെ അയൽവാസിയുടെ വീടിന് സമീപത്ത് നിന്നാണ് പെൺകുഞ്ഞിന്‍റെ മൃതദേഹം കണ്ടെടുത്തത്.

കുഞ്ഞിനെ ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അതേ സമയം പ്രദേശത്ത് എത്തിയ പൊലീസിന് വലിയ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. പെൺകുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനായി കൊണ്ടുപോകുന്നതിനെയും നാട്ടുകാർ തടഞ്ഞു. കേസിലെ പ്രതിയെ വിട്ടു നിൽക്കാതെ മൃതദേഹം കൊണ്ടുപോകാനാകില്ലെന്നായിരുന്നു പ്രദേശവാസികളുടെ വാദം. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലും മുളകുപൊടിയും തൂകി. സംഘർഷ സാധ്യത മുന്നിൽക്കണ്ട് പ്രദേശത്ത് കൂടുതൽ ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്.

പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്ത വീട്ടിലെ രാജുവിനായുള്ള അന്വേഷണം വേഗത്തിലാക്കുമെന്ന് ഉടനെത്തന്നെ അറസ്റ്റുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. പെൺകുഞ്ഞിന്‍റെ കുടുംബത്തിന് 50,000 രൂപ നഷ്‌ടപരിഹാരം നൽകുമെന്ന് ഹൈദരാബാദ് ജില്ല കലക്‌ടർ എൽ ശർമൻ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.