ജയ്പൂര്‍ : ഹിരണ്യകശിപുവിനെ വധിക്കാൻ വിഷ്ണു സ്വീകരിച്ച അവതാര രൂപമാണ് നരസിംഹമെന്നാണ് വിശ്വാസം. രാജസ്ഥാനിലെ ബിക്കാനീറില്‍ നരസിംഹ വിഗ്രഹമുള്ള ആറ് ക്ഷേത്രങ്ങളുണ്ട്. അവയില്‍ ഏറ്റവും പഴക്കമുള്ളത് ലഖോട്ടിയ ചൗക്കിലേതാണ്.
ഈ അമ്പലത്തിന് 500 വർഷത്തിലേറെ പഴക്കമുണ്ട്. ബിക്കാനീര്‍ രൂപീകൃതമാകുന്നതിന് മുന്‍പേ ഈ ക്ഷേത്രമുണ്ടെന്ന് അവകാശവാദമുയര്‍ന്നിരുന്നു. എന്നാല്‍ ഇത് സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭ്യമല്ല. ക്ഷേത്രം സ്ഥിതിചെയ്യുന്ന പഴയ ബിക്കാനീര്‍ നഗരത്തിന്‍റെ ഉള്‍പ്രദേശം മുന്‍പ് നദീതടമായിരുന്നു.
മുൾട്ടാനിൽ നിന്നും ബിക്കാനീറിലേക്ക് വന്ന മുഖംമൂടി
നരസിംഹ രൂപം ഭൂമിയിൽ അവതരിച്ച സ്ഥലം മുൾട്ടാൻ പ്രദേശമായിരുന്നുവെന്നാണ് വിശ്വാസം. മുള്‍ട്ടാന്‍ മേഖല ഇപ്പോൾ പാകിസ്ഥാനിലാണ്. നരസിംഹത്തിന്‍റെ മുഖംമൂടി ധരിച്ച ഒരാൾ ഹിരണ്യകശിപു ആയിത്തീർന്ന് മുള്‍ട്ടാനില്‍വെച്ച് ഒരാളെ കൊലചെയ്തിട്ടുള്ളത് നരസിംഹ ലീലയിലുണ്ടെന്നും കരുതപ്പെടുന്നു.
ALSO READ: ഡൽഹിയിൽ ബുധനാഴ്‌ച കൊവിഡ് കേസുകൾ 337
ഈ സംഭവത്തിന് ശേഷം നരസിംഹ പ്രഭുവിന്‍റെ മുഖംമൂടി മുൾട്ടാനിൽ നിന്ന് ബിക്കാനീറിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നും പിന്നീട് അത് ആരാധനയ്ക്കായി ക്ഷേത്രത്തിൽ സ്ഥാപിയ്ക്കുകയായിരുന്നുവെന്നുമാണ് സങ്കല്‍പ്പം. പുരാണത്തില്‍ നരസിംഹം, ഹിരണ്യകശിപു എന്നീ കഥാപാത്രങ്ങൾ ധരിക്കുന്ന മുഖംമൂടികൾ അഷ്‌ടധാതു കൊണ്ട് നിർമിച്ചതാണ്.
ക്ഷേത്രത്തിനു പിന്നില്‍ നാഗ സന്യാസിമാര്‍
ഈ ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന മുഖംമൂടികള്‍ 500 വർഷത്തിലേറെ പഴക്കമുള്ളതാണ്. അവയും മുൾട്ടാനിൽ നിന്നാണ് വന്നതെന്നാണ് വിശ്വാസം. നരസിംഹ ചതുർദശി ദിനത്തിൽ എല്ലാവർഷവും നരസിംഹ അവതാരം ഹിരണ്യകശിപുവിനെ വധിക്കുന്ന അനുഷ്ഠാനം കാണാന്‍ ധാരാളം ആളുകള്‍ ഇവിടെ ഒത്തുകൂടും.
കഴിഞ്ഞ 500 വർഷത്തെ പാരമ്പര്യത്തിന്‍റെ മേളയാണ് വര്‍ഷാവര്‍ഷം ഇവിടെ നടക്കാറുള്ളത്. ക്ഷേത്രത്തിലെ സ്വർണത്തിലുള്ള കൊത്തുപണികളും കലാസൃഷ്ടികളും ചിത്രങ്ങളും ആരെയും ആകര്‍ഷിക്കുന്നവയാണ്. അഘോരികള്‍ എന്നറിയപ്പെടുന്ന നാഗസന്യാസിമാരാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. ക്രമേണ ക്ഷേത്രം നവീകരിക്കുകയായിരുന്നു.