ന്യൂഡൽഹി: നഗരത്തിലെ കൽക്കാജി പ്രദേശത്ത് 17 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്‌തതായി ഡൽഹി പൊലീസ്. സഹോദരിയെ പിന്തുടർന്ന് മോശമായി പെരുമാറിയത് ചോദ്യം ചെയ്‌തതിനായിരുന്നു കൊലപാതകം. കൽക്കാജിക്കു സമീപത്തെ സർവോദയ വിദ്യാലയത്തിനടത്തായിരുന്നു സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് ആൺകുട്ടികൾ തന്നെ പിന്തുടർന്ന് മോശമായി പെരുമാറിയതായി സംഭവസമയത്ത് കുട്ടിയോടൊപ്പം ഉണ്ടായിരുന്ന പരിക്കേറ്റ സഹോദരി പറഞ്ഞു. ഇത് ചോദ്യം ചെയ്‌ത സഹോദരനെ മൂന്ന് പേരും ചേർന്ന് മർദിക്കുകയും കൂട്ടത്തിൽ ഒരാൾ വയറിന്‍റെ ഇടതുവശത്ത് കുത്തി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ആയിരുന്നെന്ന് സഹോദരി മൊഴി നൽകി. അതേസമയം, സംഭവത്തിൽ പൊലീസ് കേസെടുക്കാൻ മടി കാണിച്ചതായും ആരോപണം ഉയരുന്നുണ്ട്.