ന്യൂഡൽഹി : ദീപാവലിയോട് അനുബന്ധിച്ച് 3000ത്തോളം അഗ്നിശമന സേനാംഗങ്ങളെ 30 നിര്‍ണായക ഇടങ്ങളില്‍ വിന്യസിച്ച് ഡല്‍ഹി സര്‍ക്കാര്‍. അനിഷ്‌ട സംഭവങ്ങളുണ്ടായാൽ നേരിടാനാണിത്. പരമാവധി കോളുകൾ എടുക്കുന്നതായി ഡിഎഫ്‌എസ് കൺടോൾ റൂമുകൾ തയ്യാറാണെന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
2022 ജനുവരി ഒന്ന് വരെ രാജ്യതലസ്ഥാനത്ത് പടക്കം ഉൾപ്പടെയുള്ള വസ്‌തുക്കളുടെ വില്‍പ്പനയും ഉപയോഗവും സർക്കാർ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നിരോധനം നിലവിൽ ഉണ്ടായിരുന്നിട്ടും ദീപാവലിനാള്‍ അർധരാത്രി വരെ 205ഓളം സംഭവങ്ങളാണുണ്ടായത്. നവംബർ നാലിനാണ് രാജ്യം ദീപാവലി ആഘോഷിക്കുന്നത്.
READ MORE: ബംഗാളിൽ പടക്കവില്‍പ്പനയ്ക്കും ഉപയോഗത്തിനും നിരോധനം
ദീപാവലിക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ഒക്‌ടോബർ 12ന് അഗ്നിശമനസേന വകുപ്പ് ഡയറക്ടർ അതുൽ ഗാർഗിന്‍റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
നവംബർ മൂന്ന്, നാല് തിയ്യതികളിലായി വൈകുന്നേരം അഞ്ച് മുതൽ അർധരാത്രി വരെയാണ് ഉദ്യോഗസ്ഥരെ നിയോഗിക്കുക. നവംബർ 3, 4, 5 ദിവസങ്ങളിൽ ലീവുകൾ അനുവദിക്കില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.