കാന്‍പൂര്‍: ഉത്തര്‍ പ്രദേശിലെ കാന്‍പൂര്‍ ജില്ലയില്‍ സിക വൈറസ് പടരുന്നു. കഴിഞ്ഞ ദിവസം 30 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതേടെ മൊത്തം രോഗികളുടെ എണ്ണം 66 ആയി ഉയര്‍ന്നു. കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലും നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഒക്ടബോര്‍ 23നായിരുന്നു സംസ്ഥാനത്ത് ആദ്യമായി സിക സ്ഥിരീകരിച്ചത്. മൂന്ന് ഗര്‍ഭിണികള്‍ക്കും 27 പുരുഷന്മാര്‍ക്കും പിന്നീട് രോഗം സ്ഥരീകരിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച നാല് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 18 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 45 പുരുഷന്മാരും 21 സ്ത്രീകളും ഉൾപ്പെടെ ജില്ലയിലെ മൊത്തം കേസുകളുടെ എണ്ണം 66 ആയി വർധിച്ചതായി കാൺപൂർ ചീഫ് മെഡിക്കൽ ഓഫീസർ ഡോ നേപ്പാൾ സിംഗ് പറഞ്ഞു. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൈറോളജി പുതിയ കേസുകൾ സ്ഥിരീകരിച്ചത്.
Also Read: 12 അടി ഉയരമുള്ള ആദി ശങ്കരാചാര്യ പ്രതിമ; അനാച്ഛാദനം ചെയ്‌ത് പ്രധാനമന്ത്രി
ഈഡിസ് ഈജിപ്തി എന്നു പേരുള്ള ഈഡിസ് ഇനം കൊതുകുകളുടെ കടിയിലൂടെ പടരുന്ന കൊതുകിലൂടെ പകരുന്ന വൈറസാണ് സിക്ക. പകല്‍ സമയത്താണ് ഈ കൊതുകുകള്‍ കടക്കുക. അതിരാവിലെയും ഉച്ചകഴിഞ്ഞോ വൈകുന്നേരമോ ആകും ഇവയുടെ ആക്രമണം. ലാൽ കുർത്തി, മംഗ്‌ള വിഹാർ, തിവാരിപൂർ, ഓംപൂർവ, ജഗൈപൂർവ, ശ്യാം നഗർ പ്രദേശങ്ങളിൽ പുതിയ രോഗികളെ കണ്ടെത്തിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് പ്രത്യേക സോണാക്കി തിരിച്ച ഭവാനിപൂർ, കൊയ്‌ല നഗർ തുടങ്ങിയ പുതിയ പ്രദേശങ്ങളിൽ നിന്നാണ് വ്യാഴാഴ്ച സ്ഥിരീകരിച്ച 30 കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഏഴ് ആരോഗ്യ വകുപ്പ് അധകൃതരും നിരീക്ഷണത്തിലാണ്.