ബെംഗളൂരു: യുകെയിൽ നിന്ന് തിരിച്ചെത്തിയവരിൽ പുതിയ വൈറസ് കേസുകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ സഹ വിമാന യാത്രക്കാരെ കണ്ടെത്തുകയും ആവശ്യമെങ്കിൽ പരിശോധന നടത്തുകയും ചെയ്യുമെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ. സുധാകർ.
കർണാടകയിൽ മൂന്ന് കൊറോണ വകഭേദ കേസുകൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇവരുടെ സാമ്പിളുകൾ ബെംഗളൂരുവിലെ നിംഹാൻസ്, ഹൈദരാബാദിലെ സെന്‍റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജി, പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവിടങ്ങളിൽ പരിശോധിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് നവംബർ 25നും ഡിസംബർ 23നും ഇടയിൽ 33,000 യാത്രക്കാർ യുകെയിൽ നിന്ന് വിവിധ ഇന്ത്യൻ വിമാനത്താവളങ്ങളിലെത്തിയിട്ടുണ്ട്.