ഭൂവനേശ്വര്‍: ഒഡിഷയിലെ ബൗദ്, കാന്ധമാൽ ജില്ലകളോട് ചേർന്നുള്ള വനങ്ങളിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസിന്‍റെ എലൈറ്റ് സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പംഗങ്ങള്‍ക്ക്(എസ്.ഒ.ജി) പരിക്കേറ്റു. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് വെടിയേല്‍ക്കുകയായിരുന്നു. സംസ്ഥാന ഡി.ജി.പി അഭയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഇവരുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് എയിംസ് ആശുപത്രിയിലേക്ക് മാറ്റിയെന്ന് ഡി.ജി.പി പറഞ്ഞു. ബൗദ്-കാന്ധമാൽ ജില്ലകളുടെ അതിർത്തിയിലെ ഉമാവനത്തിൽ പുലർച്ചെയാണ് വെടിവയ്പ്പുണ്ടായത്. രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാസേന പ്രദേശത്തെത്തുകയായിരുന്നു.
തെരച്ചിലിനിടെയാണ് സി.പി.ഐ (മാവോയിസ്റ്റ്) അംഗങ്ങൾ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർത്തത്. ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകള്‍ക്കു വെടിയേറ്റതായി വിവരം ലഭിച്ചെന്നും ഡി.ജി.പി പറഞ്ഞു.
ALSO READ: കടുവയുടെയും പുലിയുടെയും തോലും നഖവും കൈവശം വെച്ചു; ഒഡിഷയില്‍ നാലുപേര്‍ പിടിയില്‍