ശ്രീനഗർ: കശ്‌മീരില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് ഏറ്റമുട്ടല്‍ നടന്നത്.
പ്രദേശത്ത് കൂടുതല്‍ തീവ്രവാദികളുണ്ടെന്നാണ് വിവരം. പൊലീസ്, കരസേന, സിആർപിഎഫ് എന്നിവർ സംയുക്തമായി മേഖലയില്‍ പരിശോധന തുടരുകയാണ്.
മേഖലയില്‍ തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ച് സൈന്യം സ്ഥലത്തെത്തി. പിന്നാലെ തീവ്രവാദികള്‍ വെടിയുതിർക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പിന്നാലെയുണ്ടായ സൈന്യത്തിന്‍റെ തിരിച്ചടിയിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്.
also read: കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് സേന
ജൂലൈ 9 ന് ജമ്മു കശ്മീരിലെ രാജൗരിയിലും സമാന രീതിയിലുള്ള ഏറ്റമുട്ടല്‍ ഉണ്ടായിരുന്നു. നിയന്ത്രണ രേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. രണ്ട് സൈനികർക്കും ജീവൻ നഷ്‌ട്ടപ്പെട്ടിരുന്നു.