ശ്രീനഗര്‍: ജമ്മുകശ്മീരിലെ റിയാസി ജില്ലയില്‍ ഓയിൽ ടാങ്കർ മലയിടുക്കിലേക്ക് വീണ് രണ്ട് പേര്‍ മരിച്ചു. 2 പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി റിയാസിയിൽ നിന്ന് ദുഗ്ഗയിലേക്കുള്ള യാത്രാമധ്യേ കാർക്കയിൽ വെച്ചാണ് അപകടമുണ്ടായത്. വലിയ വളവില്‍ വെച്ച് ഡ്രൈവര്‍ക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇരുപത് വയസ് പ്രായമുള്ള മോഹിന്ദർ പാൽ, ധ്യാൻ സിംഗ് എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ സുർജിത് സിംഗ്, താരിഖ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും, പ്രത്യേക ചികിത്സയ്ക്കായി സുർജിത്തിനെ ജമ്മുവിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.