ETV Bharat / bharat

കര്‍ണാടക ഇവിഎം തിരിമറി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമസഭയില്‍ വിളിച്ചു വരുത്തണമെന്ന് കോണ്‍ഗ്രസ് അംഗം

തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കര്‍ണാടക അസംബ്ലിയില്‍ നടന്ന ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് എംഎഎല്‍എയും മുന്‍ ഗ്രാമ വികസനമന്ത്രിയുമായ എച്ച് കെ പാട്ടീല്‍ ആരോപണമുന്നയിച്ചത്

missing EVMs allegation made by H.K. Patil  debate on electoral reforms held in Karnataka assembly  PIL on missing evms in Bombay high court  karanataka politics  ഇവിഎമ്മുകള്‍ കാണാതെ പോയെന്ന എച്ച് കെ പാട്ടിലിന്‍റെ ആരോപണം  ഇലക്ഷന്‍ പരിഷ്കരണം സംബന്ധിച്ച് കര്‍ണാടക അസംബ്ലിയില്‍ നടന്ന ചര്‍ച്ച  ഇവിഎമ്മുകളെ സംബന്ധിച്ച ആരോപണം  കര്‍ണാടക രാഷ്ട്രീയം
19 ലക്ഷം ഇവിഎമ്മുകള്‍ കാണാതായെന്ന് എച്ച് കെ പാട്ടില്‍; തെരഞ്ഞെടുപ്പ് കമ്മീഷനെ അസംബ്ലിയില്‍ വിളിച്ചുവരുത്തണമെന്നാവശ്യം
author img

By

Published : Apr 1, 2022, 12:36 PM IST

ബെംഗളൂരു: 2016 മുതല്‍ 2018 വരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് 19 ലക്ഷം ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ കാണാതെ പോയിട്ടുണ്ടെന്ന ആരോപണം കര്‍ണാടക അംസംബ്ലിയില്‍ ഉയര്‍ത്തി കോണ്‍ഗ്രസ് എംഎല്‍എ എച്ച് കെ പാട്ടില്‍. ഇതില്‍ വിശദീകരണം തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ അംസംബ്ലിയില്‍ വിളിച്ചുവരുത്തണമെന്ന് അദ്ദേഹം സ്‌പീക്കറോട് ആവശ്യപ്പെട്ടു. എച്ച് കെ പാട്ടീലില്‍ നിന്ന് വിഷയത്തില്‍ കൂടുതല്‍ വിശദീകരണം ലഭിച്ചാല്‍ താന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ വിളിച്ചുവരുത്തുമെന്ന് കര്‍ണാടക നിയമസഭ സ്‌പീക്കര്‍ വിശ്വേശര്‍ ഹെഗ്ഡെ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് രംഗത്തെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക ചര്‍ച്ചയിലാണ് എച്ച് കെ പാട്ടീല്‍ ഇവിഎമ്മുകള്‍ നഷ്ടപ്പെട്ടെന്ന ആരോപണം ഉന്നയിച്ചത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമൂഹ്യപ്രവര്‍ത്തകന്‍ മനോരഞ്ജന്‍ റോയിക്ക് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും, ഇവിഎമ്മുകള്‍ നിര്‍മിക്കുന്ന പൊതുമേഖല കമ്പനികളായ ബിഇഎല്‍, ഇസിഐഎല്‍ എന്നിവയില്‍ നിന്നും ലഭിച്ച വിവരാവകാശ മറുപടിയാണ് എച്ച് കെ പാട്ടീലിന്‍റെ ആരോപണത്തിന്‍റെ അടിസ്ഥാനം. പൊതുമേഖല കമ്പനികള്‍ വിതരണം ചെയ്‌ത 19 ലക്ഷത്തില്‍ അധികം ഇവിഎമ്മുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ലഭിച്ചു എന്ന് രേഖപ്പെടുത്തിയിട്ടില്ല എന്ന് മനോരഞ്ജന്‍ റോയി കണക്കാക്കിയിരുന്നു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് റോയി ബോബെ ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം 2018 മുതല്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഇവിഎമ്മുകളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും നിരവധി സംശയങ്ങള്‍ ഉണ്ടെന്നും എന്നാല്‍ ഇവ ദൂരികരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാവുന്നില്ലെന്നും പാട്ടീല്‍ ആരോപിച്ചു. ഇത്രയും അധികം ഇവിഎമ്മുകള്‍ കാണാതാവുക എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഈ കാണാതായ ഇവിഎമ്മുകള്‍ ദുരുപയോഗപ്പെട്ടിട്ടില്ലെന്ന് ആര്‍ക്ക് ഉറപ്പുവരുത്താന്‍ സാധിക്കും. ഈ ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമായ മറുപടി നല്‍കാത്തത് ഇവിഎമ്മിനെ കുറിച്ചുള്ള അവിശ്വാസ്യത വര്‍ധിക്കാന്‍ മാത്രമെ കാരണമാവുകയുള്ളൂവെന്നും പാട്ടീല്‍ അംസബ്ലിയില്‍ ആരോപിച്ചു. രാജ്യത്തെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ അപചയം സംഭവിച്ചെന്ന് ജനതാദള്‍ എസ് എംഎല്‍എയും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമരസ്വാമിയും ചര്‍ച്ചയില്‍ പറഞ്ഞു.

ALSO READ: കോടതി അലക്ഷ്യത്തിന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി ആന്ധ്ര ഹൈക്കോടതി

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.