പനാജി: ഗോവയില്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടതിന് 15 പേര്‍ അറസ്റ്റില്‍. ഗുജറാത്ത്, ഗോവ സ്വദേശികളാണ് അറസ്റ്റിലായത്. വര്‍കയിലെ അനധികൃതമായി നടത്തുന്ന കാസിനോയില്‍ കോള്‍വ, മാര്‍ഗാവോ ടൗണ്‍ പൊലീസ് സംയുക്തമായി നടത്തിയ റെയ്‌ഡിലാണ് പ്രതികളെ പിടികൂടിയത്.
6,90,000 രൂപ വിലമതിക്കുന്ന വിവിധ നിറങ്ങളിലുള്ള ചിപ്പുകളും കാര്‍ഡുകളും ഉപയോഗിച്ചാണ് പ്രതികള്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Also read: അന്ധനായ വില്‍പ്പനക്കാരനെ കബളിപ്പിച്ച് ലോട്ടറി തട്ടി ; നഷ്‌ടമായത് 11 ടിക്കറ്റുകൾ