മധുര : 2015-ലെ ഗോകുൽ രാജ് വധക്കേസിൽ മുഖ്യപ്രതി യുവരാജ് ഉൾപ്പെടെ 11 പേർ കുറ്റക്കാരാണെന്ന് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി വിധിച്ചു. മാർച്ച് എട്ടിന് കേസില്‍ വിധി പറയുമെന്ന് പ്രത്യേക ജഡ്‌ജി സമ്പത്ത് കുമാർ പറഞ്ഞു. 2015 ജൂണിലാണ് ദളിത് യുവാവായ ഗോകുൽരാജിനെ തൊടിപ്പാളയത്ത് റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രബല ഗൗണ്ടർ സമുദായത്തിലെ ഒരു യുവതിയുമായി ബന്ധത്തിലായിരുന്നു ഗോകുൽ. ഇതേ തുടര്‍ന്നാണ് ഗോകുലിനെ യുവരാജും സംഘവും വകവരുത്തിയത്. സംഭവത്തിൽ ധീരൻ ചിന്നമലൈ ഗൗണ്ടർ പേരവൈ എന്ന സംഘടനയുടെ സ്ഥാപകൻ യുവരാജ് ഉൾപ്പടെ 16 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ALSO READ: ടാറ്റൂ സ്റ്റുഡിയോയിലെ പീഡനം: പ്രതിയെ ഉടന്‍ പിടികൂടുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ
എന്നാൽ ഗോകുൽരാജ് മരിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ കേസ് അന്വേഷിച്ചിരുന്ന ഡിഎസ്‌പി വിഷ്ണുപ്രിയ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ കേസ് സമഗ്ര അന്വേഷണത്തിന് സിബി-സിഐഡിക്കും വിചാരണക്കായി എസ്‌സി/എസ്‌ടി കോടതിയ്‌ക്കും കൈമാറുകയായിരുന്നു.