ETV Bharat / bharat

രാജ്യത്തിന് കാവലാകാനുള്ള അഭിനിവേശം ഉള്‍ക്കരുത്ത് ; കഠിന പരിശീലനത്തില്‍ 100 വനിത അഗ്‌നിവീരര്‍

അഗ്നിപഥ് പദ്ധതിയിലെ ആദ്യ ബാച്ചിൽ ഉൾപ്പെട്ട 100 വനിത അഗ്നിവീരരാണ് രാജ്യ സേവനത്തിനായി കർണാടകയിലെ നിലസാന്ദ്രയിലെ സിഎംപി സ്‌കൂളിൽ 31 ആഴ്‌ചകൾ നീണ്ടുനിൽക്കുന്ന കഠിന പരിശീലനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്

Women Agniveera  Agnipath Scheme  Agnipath  അഗ്നിപഥ് പദ്ധതി  വനിത അഗ്നിവീരർ  100 വനിത അഗ്നിവീരർ പരിശീലനത്തിൽ  ഇന്ത്യൻ ആർമി  ഇന്ത്യൻ സൈന്യം  ഇന്ത്യൻ സേന  Women Agniveera training on Agnipath Scheme  അഗ്നിപഥ്  100 Women Agniveeras  Womens Day  Womens Day 2023  വനിത ദിനം
സ്‌ത്രീശാക്‌തീകരണത്തിന്‍റെ കരുത്ത് കാട്ടി വനിത അഗ്നിവീറുകൾ
author img

By

Published : Mar 8, 2023, 12:21 PM IST

സ്‌ത്രീശാക്‌തീകരണത്തിന്‍റെ കരുത്ത് കാട്ടി വനിത അഗ്നിവീറുകൾ

ബെംഗളൂരു : പുരുഷന്മാരേക്കാൾ താഴെയല്ലെന്ന ഉറച്ച ബോധ്യം, രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള അഭിനിവേശം, സ്വപ്‌നം സഫലമായതിന്‍റെ സംതൃപ്‌തി... വീടും നാടും ഉപേക്ഷിച്ച് രാജ്യത്തെ സേവിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പരിശീലനത്തിനെത്തിയ വനിത അഗ്നിവീരരുടെ മുഖത്തെ ആത്മവിശ്വാസത്തിന്‍റെ പ്രകടനങ്ങളാണിവ. ഇന്ത്യൻ ആർമിയിലെ സ്‌ത്രീശാക്‌തീകരണത്തിനായി പ്രതിരോധ വകുപ്പ് ആവിഷ്‌കരിച്ച അഗ്നിപഥ് പദ്ധതിയിലെ ആദ്യ ബാച്ചിൽ ഉൾപ്പെട്ട 100 വനിത അഗ്നിവീരരാണ് രാജ്യ സേവനത്തിനായി കഠിന പരിശീലനത്തിൽ ഏർപ്പെടുന്നത്.

കർണാടകയിലെ നിലസാന്ദ്രയിലെ സിഎംപി സ്‌കൂളിൽ 31 ആഴ്‌ചകൾ നീണ്ടുനിൽക്കുന്ന ക്യാമ്പിൽ ശാരീരികവും മാനസികവുമായ എല്ലാവിധ പരിശീലനങ്ങളും ഇവർക്ക് നൽകുന്നുണ്ട്. റിക്രൂട്ട് ചെയ്‌ത 100 വനിത അഗ്നിവീരരെ നാല് സ്ക്വാഡുകളായി തിരിച്ച് ശാരീരിക വ്യായാമം, ആയുധ പരിശീലനം, അത്‌ലറ്റിക്‌സ് ഉൾപ്പടെയുള്ള കായിക പ്രവർത്തനങ്ങൾ, ബോക്‌സിങ്, കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലാണ് പരിശീലനം നൽകുന്നത്.

പരിശീലനം പൂർത്തിയാക്കിയാൽ രാജ്യത്തിന്‍റെ ഏത് കോണിലും ഡ്യൂട്ടി ചെയ്യാൻ ബാധ്യസ്ഥരാണ് ഓരോ ആഗ്നിവീരരും. കൂടാതെ ലെബനൻ, സുഡാൻ, സിറിയ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ ലോക സമാധാന സേനയെ സേവിക്കാനും ഇവർക്ക് അവസരമുണ്ട്.

ലിംഗവിവേചനം ഇല്ലാതാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പ് : അഗ്നിപഥ് പദ്ധതി നടപ്പാക്കിയതിന് ശേഷം ആദ്യമായി അഗ്നിവീരരായി തെരഞ്ഞെടുക്കപ്പെട്ട 100 യുവതികൾ സൈന്യത്തിൽ ചേരുന്നതിന് കഠിനമായ പരിശീലനത്തിലാണെന്ന് ഇതിന് നേതൃത്വം നൽകുന്ന ബ്രിഗേഡിയർ ജോഷ് എബ്രഹാം പറഞ്ഞു. പരിശീലനം പുലർച്ചെ നാല് മണിക്ക് ആരംഭിച്ച് ദിവസം മുഴുവൻ നീണ്ടുനിൽക്കും. ഈ സമയത്ത് അവർ വിവിധ തരത്തിലുള്ള പരിശീലനങ്ങളിൽ ഏർപ്പെടും.

രാഷ്‌ട്ര നിർമ്മാണത്തിൽ സ്‌ത്രീകളുടെ പങ്ക് പ്രധാനമാണ്. അവർ സൈന്യത്തിലും ധാരാളം സംഭാവനകൾ നൽകുന്നുണ്ട്. പതിറ്റാണ്ടുകളായി സൈന്യത്തിന്‍റെ മറ്റ് മേഖലകളിൽ സ്‌ത്രീകൾ സേവനമനുഷ്‌ഠിച്ചിരുന്നു. എന്നാൽ 2020 ജനുവരിയിലാണ് ആദ്യമായി സ്‌ത്രീകൾ കരസേനാംഗങ്ങളാകുന്നത്. ഇപ്പോൾ അഗ്നിപഥ്‌ പദ്ധതിയിലൂടെ വനിത യോദ്ധാക്കളെ അഗ്നിവീരരായി റിക്രൂട്ട് ചെയ്യുന്നു. ലിംഗവിവേചനം ഇല്ലാതാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പ്‌ കൂടിയാണിത്.

സ്‌ത്രീകൾക്കും പുരുഷൻമാർക്കും തൊഴിലിലും വേതനത്തിലും തുല്യ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പുരുഷൻമാരെ അപേക്ഷിച്ച് സ്‌ത്രീകൾക്ക് സഹിഷ്‌ണുത കൂടുതലാണ്. കഴിവിലും അവർ ഒട്ടും പുറകിലല്ല. അഗ്നിവീരർക്ക് നാല് വർഷത്തിന് ശേഷം സൈന്യത്തിൽ തുടരാൻ അവസരം ലഭിക്കില്ല. എന്നാൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ സേവനമനുഷ്‌ഠിക്കാൻ നല്ല അവസരങ്ങൾ ലഭിക്കും. സൈന്യത്തിൽ ലഭിച്ച പരിശീലനം അതിന് അവരെ സഹായിക്കും. ബ്രിഗേഡിയർ ജോഷ് എബ്രഹാം കൂട്ടിച്ചേർത്തു.

2 ലക്ഷം പേരിൽ നിന്ന് 100 പേർ : രാജ്യത്തുടനീളം പരീക്ഷയെഴുതിയ 2 ലക്ഷത്തിലധികം ഉദ്യോഗാർഥികളിൽ നിന്ന് 100 പേരെയാണ് പരിശീലനത്തിനായി തെരഞ്ഞെടുത്തത്. ഇവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ തിരുവനന്തപുരം സ്വദേശിനിയായ നവ്യയും വയനാട് സ്വദേശിനിയായ ജോത്സ്നയും ഇടിവി ഭാരതുമായി സംസാരിച്ചു. ബിരുദധാരികളായ ഇരുവരും കുട്ടിക്കാലം മുതൽക്കുള്ള തങ്ങളുടെ ആഗ്രഹ സഫലീകരണത്തിനായാണ് സൈന്യത്തിൽ ചേരാനെത്തിയത്.

നവ്യ ബിഎ ജേർണലിസവും ജോത്സ്ന ബി കോമും ബിരുദം പൂർത്തിയാക്കിയവരാണ്. ഉന്നത പഠനത്തിലൂടെ എസി റൂമിൽ വൈറ്റ് കോളർ ജോലി ലഭിക്കും. എല്ലാവരും ഇങ്ങനെ ചിന്തിച്ചാൽ ആരാണ് രാജ്യത്തെ സംരക്ഷിക്കുകയെന്നും ഇവർ ചോദിക്കുന്നു. നാല് വർഷം കൊണ്ട് മികച്ച പ്രകടനം നടത്തുന്നവരിൽ 25% പേർക്ക് സ്ഥിരമായി സൈന്യത്തിൽ തുടരാം. അതിനാൽ തന്നെ ആ സ്വപ്‌നത്തിലേക്ക് മുന്നേറാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും ഇരുവരും വ്യക്‌തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.