കേരളം

kerala

ഹ്യൂണ്ടായ് വാഹന വിൽപ്പനയിൽ ഇടിവ്, ജൂണിലെ മൊത്തത്തിലുള്ള വിൽപ്പനയിൽ വളർച്ച രേഖപ്പെടുത്തി കിയ

By ETV Bharat Kerala Team

Published : Jul 1, 2024, 8:31 PM IST

HYUNDAI MOTOR REGISTER DECLINE  KIA INDIA REPORTED GROWTH  OVERALL SALES IN JUNE  ഹ്യുണ്ടായ് മോട്ടോർ കിയ ഇന്ത്യ
Representative Image (ETV Bharat)

ന്യൂഡൽഹി: വാഹന വിൽപ്പനയിൽ 1.22 ശതമാനം ഇടിവ് രേഖപ്പെടുത്തി വാഹന നിർമാതാക്കളായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ. അതേസമയം കിയ ഇന്ത്യ മൊത്തത്തിലുള്ള വാഹന വിൽപ്പനയിൽ 9.8 ശതമാനം വളർച്ച രേഖപ്പെടുത്തി. ഹ്യൂണ്ടായ് മോട്ടോർ 2024 ജൂണിൽ 64,803 യൂണിറ്റ് വിൽപ്പനയാണ്‌ രേഖപ്പെടുത്തിയത്‌.

2024 ലെ ആദ്യ പകുതി പൂർത്തിയാക്കുമ്പോള്‍, മൊത്തം വിൽപ്പന 3,85,772 യൂണിറ്റ്, 5.68 ശതമാനം വളർച്ച കൈവരിച്ചു. 91,348 യൂണിറ്റുകൾ വിറ്റഴിച്ച പുതിയ ഹ്യൂണ്ടായ് ക്രെറ്റ ആഭ്യന്തര വിൽപ്പനയിൽ പ്രധാന പങ്ക്‌ വഹിച്ചു. മറുവശത്ത്, കിയ ഇന്ത്യ കഴിഞ്ഞ വർഷം ജൂണിൽ വിറ്റ 19,391 യൂണിറ്റുകളെ അപേക്ഷിച്ച് 2024 ജൂണിൽ 21,300 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി.

9,816 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ട്, ഈ മാസം കിയയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി പുതുതായി പുറത്തിറക്കിയ സോനെറ്റ് ഉയർന്നു. മുൻ അർധ വാർഷിക വിൽപ്പനയെ അപേക്ഷിച്ച് 2024 ന്‍റെ ആദ്യപാതത്തില്‍ കമ്പനി 126,137 യൂണിറ്റുകൾ വിറ്റ്‌ 6 ശതമാനം വളർച്ച രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details