ETV Bharat / snippets

താരമായി വറ്റല്‍ മുളക്; ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി സര്‍വകാല റെക്കോഡില്‍

author img

By ETV Bharat Kerala Team

Published : Jun 18, 2024, 6:01 PM IST

INDIAS SPICES EXPORTS HIT RECORD
Representative Image (ETV Bharat)

ന്യൂഡൽഹി: സുഗന്ധവ്യഞ്ജനങ്ങളുടെയും അവയുടെ ഉത്പന്നങ്ങളുടെയും കയറ്റുമതി സര്‍വകാല റെക്കോഡില്‍. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്‌പൈസസ് ബോർഡിൻ്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023-24 സാമ്പത്തിക വർഷത്തിൽ 36,958.80 കോടി രൂപ വിലമതിക്കുന്ന 15,39,692 ടൺ സുഗന്ധവ്യഞ്ജനങ്ങളാണ് രാജ്യം കയറ്റുമതി ചെയ്‌തിരിക്കുന്നത്.

കുരുമുളക്, ഏലം, മഞ്ഞൾ തുടങ്ങിയ ചില ഇനങ്ങളുടെ ഉയര്‍ന്ന വിലയും വറ്റല്‍ മുളക് തുടങ്ങിയവയുടെ ഉയര്‍ന്ന അളവിലുളള കയറ്റുമതിയുമാണ് ഇത്ര വലിയ വളർച്ചയിലേക്ക് ഇന്ത്യന്‍ വ്യാപാരത്തെ നയിച്ചത്. മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ 34 ശതമാനവും വറ്റല്‍ മുളക് കയറ്റുമതിയാണ്.

വറ്റല്‍ മുളകിന്‍റെ കയറ്റുമതി കഴിഞ്ഞ വർഷത്തെ 1.3 ബില്യൺ ഡോളറില്‍ നിന്ന് ഈ വര്‍ഷം 1.5 ബില്യൺ ഡോളറിലെത്തി. ചൈനയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ആവശ്യം കൂടിയ പശ്ചാത്തലത്തിലാണ് 15 ശതമാനം വർധന വറ്റല്‍ മുളകിന്‍റെ കയറ്റുമതിയില്‍ സംഭവിച്ചത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.