കേരളം

kerala

മണിപ്പൂരില്‍ വൻ ആയുധ ശേഖരം കണ്ടത്തി; രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ തെരച്ചില്‍ നടത്തിയത് പൊലീസും അസം റൈഫിൾസും

By ETV Bharat Kerala Team

Published : Jun 24, 2024, 12:55 PM IST

SECURITY FORCES  CACHE OF ARMS RECOVERS IN THOUBAL  CACHE OF AMMUNITION RECOVERS  ARMS AMMUNITION RECOVERS IN MANIPUR
Representational Image (ETV Bharat)

ഇംഫാൽ (മണിപ്പൂർ):തൗബാൽ ജില്ലയിൽ അസം റൈഫിൾസും മണിപ്പൂർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരവും യുദ്ധസമാനമായ സ്‌റ്റോറുകളും കണ്ടെടുത്തതായി അസം റൈഫിൾസിൻ്റെ ഔദ്യോഗിക പ്രസ്‌താവന.

"മണിപ്പൂരിലെ തൗബാൽ ജില്ലയിലെ വൈത്തൂ റിഡ്‌ജ് ഏരിയയിൽ ആയുധങ്ങളും വെടിക്കോപ്പുകളും ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ അസം റൈഫിൾസും മണിപ്പൂർ പൊലീസും സംയുക്ത ഓപ്പറേഷൻ നടത്തി. അന്വേഷണത്തിൽ 12 ബോർ സിംഗിൾ ബാരൽ തോക്ക്, 12 ബോർ ബോൾട്ട് ആക്ഷൻ റൈഫിൾ, 9 എംഎം സിഎംജി, വെടിമരുന്ന്, ഗ്രനേഡുകൾ, യുദ്ധസമാനമായ സ്‌റ്റോറുകൾ എന്നിവ കണ്ടെത്തി" - അസം റൈഫിൾസ് പ്രസ്‌താവനയിൽ വ്യക്തമാക്കി.

കണ്ടെടുത്ത വസ്‌തുക്കൾ മണിപ്പൂർ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രസ്‌താവനയിൽ പറയുന്നു. നേരത്തെ ലാംലോംഗ് വില്ലേജിന് സമീപമുള്ള ഷാന്തോങ്ങിൽ നിന്ന് മൂന്ന് കലാപകാരികളെ സുരക്ഷ സേന അറസ്‌റ്റ് ചെയ്‌തതായി മണിപ്പൂർ പൊലീസ് അറിയിച്ചു. തിയാം ലുഖോയ് ലുവാങ്, കെയ്‌ഷാം പ്രേംചന്ദ് സിംഗ്, ഇനോബി ഖുന്ദ്രക്‌പാം (20) എന്നിവരാണ് അറസ്‌റ്റിലായത്.

ABOUT THE AUTHOR

...view details