കേരളം

kerala

ഒരു മാസത്തിനിടെ 600 കേസ്, അറസ്റ്റിലായത് 1100 പേര്‍; ഗോവധം തടയാന്‍ നടപടികള്‍ ശക്തമാക്കി മധ്യപ്രദേശ് സര്‍ക്കാര്‍

By ETV Bharat Kerala Team

Published : Jun 24, 2024, 3:48 PM IST

ഗോവധം  പശുക്കടത്തിനെതിരെ നടപടി  മധ്യപ്രദേശ് സര്‍ക്കാര്‍ ഗോവധം  ACTION AGAINST COW SMUGGLING
ഗോവധം തടയാന്‍ നടപടികള്‍ ശക്തമാക്കി മധ്യപ്രദേശ് സര്‍ക്കാര്‍ (ETV Bharat)

ഭോപ്പാൽ:പശുക്കടത്തിനും കശാപ്പിനുമെതിരെയുളള നടപടികള്‍ ശക്തമാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. കഴിഞ്ഞ ഒരു മാസത്തിനിടെയില്‍ പ്രത്യേക ഓപ്പറേഷൻ വഴി പശുക്കടത്തുമായി ബന്ധപ്പെട്ട് 600 ഓളം കേസുകൾ രജിസ്റ്റർ ചെയ്‌തു. 1100 ലധികം പേര്‍ അറസ്റ്റിലാവുകയും അനധികൃതമായി കൈവശം വച്ച 7,000 പശുക്കളെ മോചിപ്പിക്കുകയും ചെയ്‌തു.

കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ ഇതുമായി ബന്ധപ്പെട്ട് മൊറേനയിലും സിയോനിയിലും നിന്നുളള നാല് പേർക്കെതിരെ ദേശീയ സുരക്ഷ നിയമത്തിന് (എൻഎസ്എ) കീഴിൽ കേസെടുത്തു. ഇതിന് പുറമെ ഗോവധം തടയാന്‍ ശ്രമിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ കര്‍ശന നടപടിയും സ്വീകരിക്കുന്നുണ്ട്. സിയോണി ജില്ലയിൽ 60-ലധികം പശുക്കളുടെ ജഡങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സിയോണി എസ്‌പി രാകേഷ് കുമാറിനെയും കലക്‌ടർ ക്ഷിതിജ് സിംഗാളിനെയും സ്ഥലം മാറ്റിയത് ഇതിന് തെളിവാണ്.

സംസ്‌കൃതി ജെയിനിനെ സിയോണിയുടെ പുതിയ കലക്‌ടറായും സുനിൽ കുമാർ പുതിയ എസ്‌പിയായും നിയമിച്ചു. കൂടാതെ, ഇക്കാര്യങ്ങള്‍ പരിശോധിക്കാൻ അഡീഷണൽ ഡയറക്‌ടർ ജനറലിൻ്റെ (എഡിജി) മേൽനോട്ടത്തിൽ സംസ്ഥാന സർക്കാർ ഒരു സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details