ന്യൂഡൽഹി:18-ാം ലോക്സഭയുടെ പ്രോ-ടേം സ്പീക്കറായി ബിജെപി എംപി ഭർതൃഹരി മഹ്താബ് സത്യപ്രതിജ്ഞ ചെയ്തു. ഭർതൃഹരി മഹ്താബിന് രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രോ-ടേം സ്പീക്കറാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും സഭ നടപടികൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുക.
ബുധനാഴ്ച, പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുമ്പോൾ അദ്ദേഹം സഭയിൽ അധ്യക്ഷനാകും. ഭർതൃഹരി മഹ്താബ് 1998 മുതൽ തുടർച്ചയായി ഏഴ് തവണ പാർലമെൻ്റ് അംഗമായി സേവനമനുഷ്ഠിക്കുന്നു. 2024-ലാണ് മഹ്താബ് ബിജെപിയില്‍ ചേർന്നത്.