ആവറുകുട്ടി വനമേഖലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി, പൊലീസ് അന്വേഷണം ആരംഭിച്ചു - വനമേഖലയില്‍ അജ്ഞാത മൃതദേഹം
Published : Feb 14, 2024, 6:59 PM IST
ഇടുക്കി: അടിമാലി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആവറുകുട്ടി വനമേഖലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉള്‍വനത്തില്‍ പാറയിടുക്കിന് സമീപമാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. അറുപതിനും എഴുപതിനും ഇടയില്‍ പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളതെന്നും അന്വേഷണം ആരംഭിച്ചതായും അടിമാലി പൊലീസ് അറിയിച്ചു. അടിമാലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ആവറുകുട്ടി വനമേഖലയിലാണ് കഴിഞ്ഞ ദിവസം അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ആവറുകുട്ടിയില്‍ നിന്നും മാങ്കുളത്തിന് പോകുന്ന വഴിയില്‍ നിന്നും ഏകദേശം മൂന്നര കിലോമീറ്ററോളം ഉള്‍വനത്തില്‍ പാറയിടുക്കിന് സമീപമാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അറുപതിനും എഴുപതിനും ഇടയില്‍ പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കണ്ടെത്തിയതിന് സമീപ പ്രദേശങ്ങളില്‍ നിന്നും സമാന പ്രായക്കാരെ കാണാതായിട്ടുണ്ടെങ്കില്‍ വിവരമറിയിക്കേണ്ടതാണെന്ന് പൊലീസ് പറഞ്ഞു. കണ്ടെത്തിയ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് ഇടുക്കി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിന് ഏകദേശം ഒരു മാസത്തോളം പഴക്കമുണ്ടാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍.