ഓണത്തെ വരവേല്‍ക്കൊനൊരുങ്ങി കേരളം; കൊല്ലത്ത് ഉത്സവമായി പൂക്കൃഷി വിളവെടുപ്പ് - Marigold Flower Harvesting
Published : Sep 6, 2024, 6:16 PM IST
കൊല്ലം: പഞ്ഞ കർക്കടകം കഴിഞ്ഞ് അത്തം പിറന്നു. പൂക്കളങ്ങളും ആർപ്പോ വിളികളും പുലികളിയുമായി ആഘോഷം കെങ്കേമമാക്കാൻ നാടൊരുങ്ങി. ഇന്നുമുതൽ പൂവിളിയുടെ പത്ത് നാൾ. സെപ്‌റ്റംബര്‍ 13ന് സ്‌കൂൾ അടയ്‌ക്കുന്നതോടെ കുട്ടികളും ഓണത്തിമിർപ്പിലാകും. ഓണത്തിനായി കൊല്ലത്തെ പൂ വിപണിയും സജീവമായി. വിപണികള്‍ സജീവമായതോടെ ജില്ലയിലെ വിവിധയിടങ്ങളിലെ പൂക്കൃഷിയുടെ വിളവെടുപ്പും ആരംഭിച്ചു. ഇളമ്പൂരിലെ കൃഷിയിടത്തിലെ വിളവെടുപ്പ് നാടിന്‍റെ ഉത്സവമായി. തൊഴിലുറപ്പ് തൊഴിലാളികള്‍ കൃഷിയിറക്കിയ പൂക്കളുടെ വിളവെടുപ്പാണ് നടന്നത്. ഓണപ്പാട്ട് പാടിയാണ് വിളവെടുപ്പ് ആഘോഷമാക്കിയത്. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജലജ ഗോപനാണ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്‌തത്. കര്‍ഷക സംഘങ്ങള്‍ക്ക് പുറമെ സ്വകാര്യ വ്യക്തികളും ഇത്തവണത്തെ ഓണ വിപണിയെ ലക്ഷ്യമിട്ട് പൂ കൃഷി നടത്തിയിട്ടുണ്ട്. കോളജുകളിലും സ്‌കൂളുകളിലുമുണ്ടാകുന്ന പൂക്കളം മത്സരം അടക്കം ജില്ലയിലെ ചെറുകിട പൂ കര്‍ഷകര്‍ക്ക് സഹായകമാകും. സെപ്‌റ്റംബര്‍ 15നാണ് കേരളത്തില്‍ തിരുവോണം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.