കേരളം

kerala

ETV Bharat / videos

കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരം ; ടി.എന്‍ പ്രതാപനെ തിരുത്തി ഡിസിസി പ്രസിഡൻ്റ്

By ETV Bharat Kerala Team

Published : Jan 21, 2024, 3:33 PM IST

തൃശൂർ : ടി.എന്‍ പ്രതാപനെ തിരുത്തി തൃശൂര്‍ ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂര്‍. കേരളത്തില്‍ പോരാട്ടം നടക്കുന്നത് ബിജെപിയുമായാണ്  കോൺഗ്രസിന്‍റെ മത്സരമെന്ന ടി.എന്‍ പ്രതാപന്‍റെ പ്രസ്‌താവനയാണ് ജോസ് വള്ളൂര്‍ തിരുത്തിയത് (Jose Vallur Corrected TN Prathapan)ദേശീയ തലത്തിൽ മാക്‌സിസ്റ്റ്  പാർട്ടിക്ക് ഒരു പ്രസക്തിയുമില്ല. ഈ ലോക്‌സഭാ തെരഞ്ഞടുപ്പിന്‍റെ (Lok Sabha Election) ഏറ്റവും വലിയ പ്രത്യേകത സംഘപരിവാർ (BJP) ശക്തിയിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക എന്നതാണ്. കോൺഗ്രസും ബിജെപിയും തമ്മിലാണ് ലോക്‌സഭയിൽ മത്സരം നടക്കുന്നത്. അത് കേരളത്തിലെത്തുമ്പോൾ മാക്‌സിസ്‌റ്റ് പാർട്ടിയോടാകുന്നു. കേരളത്തിൽ കോൺഗ്രസും, മാക്‌സിസ്റ്റ് പാർട്ടിയും ഏറ്റുമുട്ടുമ്പോൾ 20 ൽ 20 സീറ്റും നേടുമെന്ന് ജോസ് വള്ളൂര്‍ പറഞ്ഞു.

തൃശൂരിൽ ബിജെപിയുമായി സി പി എമ്മിനാണ് അവിഹിത കൂട്ടുകെട്ട് ഉണ്ടായത്. അതിന് പ്രകടമായ അടയാളങ്ങൾ  നിരവധി ഉണ്ട്. കൊടകരയിലെ കുഴൽപണ കേസ് ആവിയായത് ഈ കൂട്ടുകെട്ട് മൂലമാണ്, കരുവന്നൂർ ബാങ്കിലെ വലിയ തട്ടിപ്പിന്‍റെ വിഷയമിപ്പോൾ ആർക്കും അറിയില്ല ജോസ് വള്ളൂര്‍ ആരോപിച്ചു.

ABOUT THE AUTHOR

...view details